കൊച്ചി: അന്യായമായ ജപ്തി നടപടികള്‍ക്ക് വഴിവെച്ച ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ മുന്‍പില്‍ സമരത്തിനെത്തിയവരെയും ആ നിയമത്തിന്റെ ഇരയായ പ്രീതാ ഷാജിയെയും അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ആംആദ്മി പാര്‍ട്ടി. നേരത്തെ പ്രഖ്യാപിച്ച രാപ്പകല്‍ സമരം എന്ന അറിയിപ്പ് കൊടുത്ത് പങ്കെടുത്ത സമരത്തിനെ ഇത്തരത്തില്‍ നേരിടാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ ആംആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നതായി സി.ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി.

ജനാധിപത്യപരമായ സമരം ചെയ്യുവാനും വിഷയം ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ള സാധ്യതയുമാണ് ഇവിടെ ഇല്ലാതാകുന്നത് കേരളത്തിലെ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പരിപാടിയെ ഇത്തരത്തില്‍ നേരിടുവാനുള്ള പോലീസ് ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമായി വിശദീകരിക്കണമെന്നും ഇതില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അനധികൃതമായ അല്ല ജനാധിപത്യപരമായി തന്നെയാണ് സമരത്തിനെത്തിയത് എന്ന കാര്യം പോലീസ് ഓര്‍ക്കേണ്ടതുണ്ട്. ഇത് ട്രിബൂണലിനെ നടപടികള്‍ തെറ്റാണ് എന്ന തുറന്നു സമ്മതിച്ച ഗവണ്‍മെന്റിന്റെ ഒരു നയം തന്നെയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആംദ്മി പറഞ്ഞു.