കൊച്ചി: മാനാത്തുപാടം ഷാജിയുടേയും പ്രീതാഷാജിയുടെയും കിടപ്പാടം സംരക്ഷിക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതിഷേധമുയരണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. പ്രീതാഷാജിയുടെയും കിടപ്പാടം സംരക്ഷിക്കാന്‍ നടത്തിയ ജപ്തി തടയല്‍ സര്‍ഫാസി വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ അഡ്വ.പി.ജെ മാനുവല്‍, ജെന്നി എന്നിവരടക്കം നാലു പേരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രാത്രിയില്‍ വീടു കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടി ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ലെന്നും ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജപ്തി നടപടി തെറ്റാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തന്നെ സമ്മതിച്ചതാണ്. ഈ കള്ളക്കടക്കെണിയില്‍ നിന്നും ആ കുടുംബത്തെ മോചിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതുമാണ്. ആ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഈ അറസ്റ്റ് എന്ന് വ്യക്തമാണ്. സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്നതായും ആംആദ്മി പാര്‍ട്ടി പറഞ്ഞു.