കോട്ടയം നഗരസഭയിലെ കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും എതിരെ പ്രതികരിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ മഹേഷ് വിജയനെ കുമാരനല്ലൂര്‍ പാറയില്‍ ക്രഷര്‍ ഉടമകള്‍ ആക്രമിച്ച സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും പ്രതിഷേധ സംഗമം നടത്തി. കുമാരനല്ലൂര്‍ നഗരസഭ കാര്യാലയത്തിനു മുന്നില്‍ നിന്നും പാറയില്‍ ക്രഷറിലേക്ക് പ്രകടനം നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാറയില്‍ ക്രഷറിന് നടന്ന പ്രതിഷേധ സമ്മേളനം സംസ്ഥാന കണ്‍വീനര്‍ അഡ്വ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. എ.എ.പി യുടെ വിവരാവകാശ വിംഗിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ മഹേഷ് വിജയന്‍ ഒറ്റക്കല്ലെന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ലെന്നും കോട്ടയം പാര്‍ലമെന്റ് മണ്ഡലം ഒബ്സെര്‍വര്‍ അഡ്വ: കെ. ഉബൈദത്ത് പ്രസ്താവിച്ചു. പാര്‍ട്ടി മുന്‍ ജില്ലാ കണ്‍വീനര്‍ കെ.എസ്. പത്മകുമാര്‍, ആര്‍.ടി.ഐ. വിംഗ് സംസ്ഥാന സമിതിയംഗം നൗഷാദ് പല്ലാരിമംഗലം, ഓ.ഡി. കുര്യാക്കോസ്, അനില്‍ മൂലേടം എന്നിവര്‍ സംസാരിച്ചു.