മോദി വടി കൊടുത്ത് അടി വാങ്ങി ; മോദിക്കെതിരെ കൂറ്റന്‍ റാലിയുമായി ആം ആദ്മി പാര്‍ട്ടി നാളെ പ്രധാനമന്ത്രിയുടെ വീട്ടിലേയ്ക്ക് ; ബിജെപിയെയും കോണ്‍ഗ്രസ്സിനെയും ഒരേപോലെ കുടുക്കി കെജരിവാള്‍ ; ആം ആദ്മി പാര്‍ട്ടി നാളെ ദില്ലി സ്തംഭിപ്പിക്കും

മോദി വടി കൊടുത്ത് അടി വാങ്ങി ; മോദിക്കെതിരെ കൂറ്റന്‍ റാലിയുമായി ആം ആദ്മി പാര്‍ട്ടി നാളെ  പ്രധാനമന്ത്രിയുടെ വീട്ടിലേയ്ക്ക് ; ബിജെപിയെയും കോണ്‍ഗ്രസ്സിനെയും ഒരേപോലെ കുടുക്കി കെജരിവാള്‍ ; ആം ആദ്മി പാര്‍ട്ടി നാളെ ദില്ലി സ്തംഭിപ്പിക്കും
June 16 21:17 2018 Print This Article

പ്രണവ് രാജ്

ന്യൂഡല്‍ഹി : കേജരിവാളിനെ തല്ലാന്‍ എടുത്ത വടികൊണ്ട് സ്വയം അടി വാങ്ങി മോദി  വീണ്ടും പരിഹാസ്സനായി .  മോദിക്കെതിരെ പ്രതിക്ഷേധവുമായി ആം ആദ്മി പാര്‍ട്ടി നാളെ പ്രധാനമന്ത്രിയുടെ വീട്ടിലേയ്ക്ക് കൂറ്റന്‍ റാലിയും നടത്തുന്നു . ബിജെപിയെയും കോണ്‍ഗ്രസ്സിനെയും ഒരേപോലെ കുടുക്കി കെജരിവാള്‍ . കേജരിവാളിനെ തളയ്ക്കാന്‍ കഴിയാതെ മോദിയും കോണ്‍ഗ്രസ്സും കുഴങ്ങുന്നു . ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്ത്.

ദില്ലി വിഷയത്തില്‍ ബി ജെ പി കടുത്ത  പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു . രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം ആം ആദ്മിക്കൊപ്പം നിന്നിട്ടും ബി ജെ പിക്ക് പിന്തുണ നല്‍കി കോൺഗ്രസ്സ് സ്വയം അപഹാസ്യരായി. ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെയും മോദിക്കെതിരെയും മണ്ടിഹൌസ് മെട്രോ സ്റ്റേഷനില്‍ നിന്നും നാളെ 4 മണിക്ക് പ്രധിക്ഷേധ മാര്‍ച്ച് തുടങ്ങും . ആം ആദ്മി പാര്‍ട്ടിയുടെ പ്രക്ഷോപങ്ങളില്‍ വച്ച് ഏറ്റവും വലിയ പ്രക്ഷോപത്തിനായിരിക്കും നാളെ ഡെല്‍ഹി സാക്ഷ്യം വഹിക്കുക . ജനലക്ഷങ്ങളായിരിക്കും നാളെ മോദിക്കെതിരെ ഒന്നിക്കുക.

ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഡെല്‍ഹി ഗവണ്മെന്റിനെ ഇല്ലാതാക്കാം എന്ന മോഡിയുടെ കുരുട്ടുബുദ്ധിയെ ചരിത്രപരമായ മണ്ടത്തരം എന്നാണ് വിശേഷിപ്പിക്കണ്ടത്. ലോക്‌സഭ തെരെഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കവെ , ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി കേന്ദ്ര സര്‍ക്കാറിനെയും ബി.ജെ.പിയെയും ഒരേപോലെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണിപ്പോള്‍.

വീട്ടുപടിക്കല്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന വിപ്ലവകരമായ പദ്ധതി നടപ്പാക്കിയ ഫയല്‍ ഒപ്പുവയ്ക്കാത്തതും ഐ.എ എസുകാരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടാത്തതുമാണ് ലഫ്.ഗവര്‍ണറുടെ വസതിയില്‍ നിരാഹാരം ഇരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയെയും സംഘത്തെയും പ്രേരിപ്പിച്ചത്. അരവിന്ദ് കെജ്‌രിവാളും സഹമന്ത്രിമാരും ഒരേ ഇരുപ്പ് തുടങ്ങിയിട്ട് ആറു ദിവസമായെങ്കിലും ഇതുവരെ ഇവരെ ചര്‍ച്ചക്ക് വിളിക്കാന്‍ ലഫ്.ഗവര്‍ണര്‍ തയ്യാറായിട്ടില്ല.

ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും നിര്‍ദ്ദേശിച്ചതനുസരിച്ച് രാഷ്ട്രീയ പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഭരണപക്ഷമായ എ.എ.പി ആരോപിക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ , ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാഥവ്, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാഥവ്, നടന്‍ കമല്‍ഹാസന്‍ തുടങ്ങിയവര്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഡൽഹി മുഖ്യമന്ത്രിയെ ലഫ്.ഗവർണ്ണറുടെ വസതിയിൽ പോയി കാണാൻ അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ , കർണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ കെജ്രിവാളിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചാണ് കേന്ദ്രത്തിന് മറുപടി നൽകിയത്.

ഈ നാല് മുഖ്യമന്ത്രിമാരുടെ നീക്കം കേന്ദ്ര സർക്കാറിനെയും ബി.ജെ.പിയെയും മാത്രമല്ല കോൺഗ്രസ്സിനെയും ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ കാര്യങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈവിട്ട് പോകുന്ന അവസ്ഥയിലാണ്. പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി മാറ്റാന്‍ വീടുകള്‍ കയറി എ.എ.പി പ്രവര്‍ത്തകര്‍ നടത്തുന്ന ഒപ്പുശേഖരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

രാജ്യ തലസ്ഥാനം സംഘര്‍ഷഭരിതമാക്കുന്ന അവസ്ഥ സൃഷ്ടിക്കുക വഴി ജനവിരുദ്ധ നിലപാടുകളാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇതിനകം തന്നെ കെജ്‌രിവാളിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയിലും എ.എ.പിക്ക് 4 എം.പിമാരുള്ള പഞ്ചാബിലും കേന്ദ്ര സര്‍ക്കാറിനെതിരെ മാത്രമല്ല കോണ്‍ഗ്രസ്സിനെതിരെയും പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനെ മുന്‍ നിര്‍ത്തി നടത്തുന്ന കളിയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന കോണ്‍ഗ്രസ്സ് പരോക്ഷമായി ലഫ്.ഗവര്‍ണറുടെ നടപടിയെ പിന്തുണക്കുകയാണെന്ന എ.എ.പിയുടെ പ്രചരണം ജനരോക്ഷം കോണ്‍ഗ്രസ്സിനെതിരെയും തിരിച്ചിട്ടുണ്ട്. നിങ്ങളുടെ വീട്ടിനു മുന്നില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ തീരുമാനിച്ചു, പക്ഷേ ആ ബില്ലില്‍ ഒപ്പിടാതെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നിരാഹാര സമരം നടത്തുന്ന സാഹചര്യത്തിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് 6 ദിവസമായി ലഫ്.ഗവര്‍ണ്ണറുടെ വീട്ടില്‍ കുത്തിയിരിക്കുന്നു . . ഇനി നിങ്ങളാണ് ഉണരേണ്ടത്

ഈ സന്ദേശമാണ് എ.എ.പി വ്യാപകമായി പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ എന്ന ചോദ്യത്തെ പ്രതിരോധിക്കാന്‍ കഴിയാതെ വെട്ടിലായിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്സും.

സ്വയംഭരണ അവകാശം ഇല്ലാത്തതിനാല്‍ ഡല്‍ഹിയിലെ ഐ.എ.എസുകാര്‍ക്കെതിരായ നടപടി കേന്ദ്ര സര്‍ക്കാറിന് മാത്രമേ സ്വീകരിക്കാന്‍ കഴിയൂ. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ലഫ്.ഗവര്‍ണര്‍ വഴി ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടല്‍ ആവശ്യപ്പെട്ടെങ്കിലും ലഫ്.ഗവര്‍ണ്ണര്‍ മുഖം തിരിക്കുകയാണ്. രാജ്യ വ്യാപകമായി ഡല്‍ഹിക്ക് സ്വയം ഭരണം വേണമെന്ന ആവശ്യത്തിന് പിന്തുണ ആര്‍ജ്ജിക്കാനും എ.എ.പിക്കും കെജ്‌രിവാളിനും താരപരിവേഷം ലഭിക്കുവാനും ലഫ്.ഗവര്‍ണ്ണറുടെ ഓഫീസിലെ ഈ കുത്തിയിരിപ്പ് സമരം കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ്സിനാകട്ടെ ഡല്‍ഹിയിലെ ശത്രുവിനെ തുരത്താന്‍ മറ്റൊരു മുഖ്യശത്രുവിനെ കൂട്ട് പിടിച്ചതിന് വലിയ വിലയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്.

കേരളം, ആന്ധ്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, യു.പി, കര്‍ണാടക സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ കെജ്‌രിവാളിനൊപ്പം നിലപാട് എടുത്തത് അടുത്ത പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന രാഹുല്‍ ഗാന്ധിക്ക് വലിയ പ്രഹരം തന്നെയാണ്. ഡല്‍ഹി സര്‍ക്കാറിനെ വെട്ടിലാക്കാന്‍ സ്വീകരിച്ച നിലപാടുകള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിനെ തന്നെയാണ് തിരിഞ്ഞ് കൊത്തിയിരിക്കുന്നത്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles