മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സജീവനെ മാറ്റാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ആംആദ്മി പാര്‍ട്ടി. അതിനെ നീതിയുടെ വിജയം എന്നു തന്നെ കാണുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് 2010 മുതല്‍ ഇരിക്കുന്ന സജീവന്‍ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടും, ദേശീയ ഹരിത ട്രിബ്യൂണലി എല്ലാവിധ നിര്‍ദേശങ്ങളും ലംഘിച്ചു കൊണ്ട് ആണ് ആ സ്ഥാനത്ത് തുടര്‍ന്നിരുന്നത്. 2016ല്‍ കൃത്യമായും ഹരിത ട്രിബ്യൂണല്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്മാന്റെ യോഗ്യതകള്‍ എന്തായിരിക്കണമെന്നതായിരുന്നു. അതിനു വേണ്ടി ഒരു വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കണം, ആ വിജ്ഞാപനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനെ നിയമിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

മാത്രവുമല്ല ഒരു ടേം ഇരുന്ന ആള്‍ക്ക്, വീണ്ടും ആ പദവി കൊടുക്കാന്‍ പാടില്ല. 6 വര്‍ഷം കഴിഞ്ഞിട്ടും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത്, വീണ്ടും തുടരാന്‍ ഇദ്ദേഹത്തിന് എന്തിനാണ് ഇടതു പക്ഷ സര്‍ക്കാര്‍ അനുമതി നല്‍കിയത് എന്ന ചോദ്യം വളരെ പ്രസക്തം ആണ്. അതിനുള്ള പ്രധാന കാരണം അദ്ദേഹം, കേരളത്തില്‍ എല്ലാ മലിനീകരണത്തിന്റെ ഏജന്റ്മാര്‍ക്കും സംരക്ഷകന്‍ ആയിരിന്നു എന്നുള്ളതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ”മലിനീകരണ ബോര്‍ഡ്” ആക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്. പെരിയാറിന്റെ തീരത്തടക്കം ഉള്ള എല്ലാ മലിനീകരണ കമ്പനികള്‍ക്കും സംരക്ഷണം നല്‍കുന്ന ആളായി ഇദ്ദേഹം മാറി. അതുകൊണ്ട് തന്നെ അവരുടെയൊക്കെ പിന്‍ബലത്തോടെ, രാഷ്ട്രീയ പിന്‍ബലത്തോടെ, കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയി. ഒരു യോഗ്യതയും ഇല്ലാതെ അദ്ദേഹം തുടരുക തന്നെയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ആയി ഒരു യോഗ്യതയും ഇല്ലാതെ അദ്ദേഹം തുടരുക വഴി കേരളത്തിന്റെ വെള്ളവും വായുവും മണ്ണും നശിപ്പിക്കുന്നവരുടെ ഏജന്റ് ആയി മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാറി. അതിന്റെ സംരക്ഷകരായി, കേരളത്തിലെ സര്‍ക്കാര്‍ മാറി എന്നതുകൂടി നാം കാണണം. ഇതിന്റെ പിന്നില്‍ വലിയ സാമ്പത്തിക താല്‍പര്യങ്ങളും അഴിമതിയും ഉണ്ട്. അതുകൊണ്ട് തന്നെ സജീവന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അധ്യക്ഷന്‍ ആയിരിന്നുകൊണ്ട് എടുത്ത എല്ലാ തീരുമാനങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്താന്‍ ഉത്തരവിടേണ്ടതാണ്. അദ്ദേഹത്തെ, എല്ലാ നിയമങ്ങളും ലംഘിച്ചു ആ സ്ഥാനത്ത് തുടരാന്‍ എന്ത് കൊണ്ട് ഇടതു പക്ഷ സര്‍ക്കാര്‍ തീരുമാനിച്ചു എന്നത് സംബന്ധിച്ചും കൃത്യമായ അന്വേഷണം നടത്തേണ്ടതാണ്. അതിനുവേണ്ടി നിയമപരമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്.

എന്തുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ പറഞ്ഞതനുസരിച്ച് ഒരു വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നതും പ്രധാനമാണ്. യോഗ്യത ഇല്ലാത്ത ഒരാളെ ഒന്നര വര്‍ഷത്തിലധികം നിര്‍ണ്ണായകമായ ഒരു സ്ഥാനത്ത് ഇരുത്തുക വഴി ഈ സര്‍ക്കാരിന്റെ പരിസ്ഥിതി നയം എന്താണെന്ന് വ്യക്തമാവുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ പരിസ്ഥിതി നയം പരിസ്ഥിതി നാശത്തിന്റെ നയം ആണ് എന്ന് വ്യക്തമായി പറയേണ്ടിയിരിക്കുന്നു. പരിസ്ഥിതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ ഇദ്ദേഹത്തിന്റെ കൈകടത്തലുകള്‍ ഏറെ ഉണ്ട് എന്ന് ആരോപണം ഉയര്‍ന്നിട്ടിണ്ട്, അതും പരിശോധിക്കപ്പെടണം. കാരണം നിരന്തരമായി പരിസ്ഥിതി മലിനീകരണം നടത്തുന്ന കമ്പനികള്‍ക്ക് തന്നെ അവാര്‍ഡ് കൊടുക്കുക എന്ന രീതി ഇദ്ദേഹം ചെയര്‍മാന് ആയിരിക്കുമ്പോള്‍ അവിടെ നടന്നിട്ടുണ്ട്. അതുകൊണ്ട്തന്നെ ഇത്തരത്തില്‍ ഒരു കാര്യം അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവില്ല. പക്ഷെ അതിനു ഹരിത ട്രിബ്യൂണലിനെയോ, ഹൈക്കൊടതിയെയോ സമീപിക്കുന്നതാണ് ആം ആദ്മി പാര്‍ട്ടി എന്നും അറിയിക്കുന്നു.