സ്‌കൂളില്‍ കൊണ്ടുചെന്നാക്കിയ ശേഷം ക്ലാസില്‍ കയറാതെ വസ്ത്രം മാറി പുറത്തേക്ക് പോവുകയും പിന്നീട് യാതൊരു വിവരവും ലഭ്യമാവാതെ വരികയും ചെയ്ത  15 വയസ്സുകാരനായ അഭിമന്യു ചൗഹാനെയാണ് കണ്ടെത്തിയതായി പോലീസ് അറിയിച്ചത്.

മികച്ച രീതിയില്‍ പഠിക്കുന്ന അഭിമന്യു ഈയടുത്ത് നടന്ന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു. ഇതോടെ താന്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുമെന്ന് ഭയന്നാണ് അഭിമന്യു ഒളിച്ചോടിയത് എന്ന് കരുതി തെരച്ചില്‍ നടക്കുകയായിരുന്നു. മെയ് 18-ന് കിംഗ് ഹെന്‍ട്രി എട്ടാമന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളിലാണ് അമ്മ 15-കാരനെ ഡ്രോപ്പ് ചെയ്തത്. എന്നാല്‍ സ്‌കൂളില്‍ നിന്നും വസ്ത്രം മാറി പുറത്തേക്ക് പോയ അഭിമന്യു വിനെ പിന്നീട് കാണാതാവുകയായിരുന്നു. തൊട്ടടുത്ത ബിപി ഗാരേജിന്റെ സിസി ടിവിയില്‍ അഭിമന്യു നടന്നു പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തങ്ങളുടെ മകനെ സുരക്ഷിതമായി തിരികെ ലഭിച്ച സന്തോഷത്തിലാണ് പിതാവ്  വീരേന്ദര്‍ ചൗഹാന്‍. കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അഭിമന്യുവിനെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതനാണെന്നും തിരികെ വീട്ടില്‍ എത്തിച്ചുവെന്നും പോലീസ് വ്യക്തമാക്കി. കുട്ടി സുരക്ഷിതനാണെന്ന വിവരം ലഭിച്ചതായി സ്കൂള്‍ അധികൃതരും അറിയിച്ചിട്ടുണ്ട്.