കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയായ കാലാവാല നവാസ്, പ്രവര്‍ത്തകനായ ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മട്ടാഞ്ചേരി സ്വദേശികളാണ്. കൊലപാതകത്തില്‍ ഇരുവരും നേരിട്ട് പങ്കെടുത്തതായി സൂചനകളില്ല. എന്നാല്‍ കൊലപാതകം നടന്ന രാത്രി നവാസ് കോളേജിന് സമീപമെത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
കൊലപാതകം നടന്ന രാത്രിയില്‍ പ്രതികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തത് നവാസാണെന്നാണ് പോലീസ് നിഗമനം. പ്രധാനപ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം ജഫ്രിയുമായി ബന്ധപ്പെട്ട ചാര്‍ജുകളെന്തെന്ന് വ്യക്തമായിട്ടില്ല. മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദാണ് അഭിമന്യൂവിനെ കുത്തിയതെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. അങ്ങനെയാകുമ്പോള്‍ മുഹമ്മദ് തന്നെയാകും ഒന്നാം പ്രതി. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
പ്രധാന പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ രാജ്യം വിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഏതാനുംപേര്‍കൂടി കസ്റ്റഡിയിലുള്ളതായി പറയുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കൊലപ്പെടുത്തിയ സംഘത്തില്‍ കോതമംഗലം സ്വദേശിയും ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ എസ്.ഡി.പി.ഐ.യുടെ സജീവപ്രവര്‍ത്തകനാണ്. ഇയാളുടെ ബൈക്ക് അന്വേഷണസംഘം സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ എവിടെയാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
Leave a Reply