തന്റെ സൗന്ദര്യം കൊണ്ട് ലോകത്തെ മുഴുവൻ കീഴടക്കി ലോക സുന്ദരി ആയ താരമാണ് ഐശ്വര്യ റായ്. വിദ്യാഭ്യാസ കാലത്ത് തന്നെ മോഡലിംഗ് ചെയ്താണ് കലാരംഗത്തെ ഐശ്വര്യ റായ്‌യുടെ തുടക്കം. 1994ല്‍ ഫെമിന മിസ് ഇന്‍ഡ്യ മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഐശ്വര്യ റായ് മിസ് ഇന്‍ഡ്യാ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ലോക സുന്ദരിപ്പട്ടം ചൂടി ഐശ്വര്യ റായ് ഇന്‍ഡ്യയുടെ അഭിമാനമായി മാറി. ശേഷം മോഡലിംഗില്‍ സജീവമായ ഐശ്വര്യ റായ് വൈകാതെ സര്‍വകലകളുടെയും സംഗമമായ സിനിമയിലേക്കും എത്തുകയായിരുന്നു. സിനിമയിൽ സജീവമായതിനു പിന്നലെയാണ് താരം അഭിഷേക് ബച്ചനെ വിവാഹ കഴിക്കുന്നത്. ഇവർക്ക് ആരാധ്യ എന്നൊരു മകൾ കൂടിയുണ്ട്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും എന്നു പറയേണ്ടി വരും. പതിനഞ്ച് വർഷത്തോളം ആയി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഫാമിലി ടൈം ഏറ്റവും കൂടുതൽ കണ്ടെത്തുന്ന താരദമ്പതികൾ എന്നതിലുപരി മകളുമായി യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകൾ കൂടിയാണ് ഇരുവരും.

ഇപ്പോഴിതാ താരദമ്പതികൾ വേർപ്പിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതിന് കാരണമായി ചൂണ്ടി കാണിക്കുന്നതാകട്ടെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയില്ലെന്നതാണ്.

കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസമാണ് മകൾ ആരാധ്യ ബച്ചനൊപ്പം ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ഇരുവരും തമ്മിൽ പിരിഞ്ഞതിന്റെ ലക്ഷണമായാണ് പാപ്പരാസികൾ ചൂണ്ടി കാണിക്കുന്നത്. അതേസമയം അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുകയാണെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.

അതേസമയം ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്ന് താരങ്ങളുമായി അടുപ്പമുള്ളവർ പറയുന്നു. ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രം പങ്കിട്ട് എനിക്ക് പ്രിയപ്പെട്ടവരെന്ന് ഒരാൾ തലക്കെട്ട് നൽകിയപ്പോൾ എനിക്കും ഏറെ പ്രിയപ്പെട്ടവരാണ് ഐശ്വര്യയും ആരാധ്യയുമെന്നും അഭിഷേക് കുറിച്ചു. നേരത്തെ വോഗിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹ ബന്ധത്തിൽ വഴക്കുണ്ടാകാറുണ്ടോയെന്ന് ചോദിച്ചപ്പോൾ തങ്ങൾ എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. വഴക്കുകളല്ല വിയോജിപ്പുകൾ മാത്രമാണെന്നാണ് അഭിഷേക് പറഞ്ഞത്.