ബർമിങ്ഹാം : കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന തിരുവചനത്തിന്റെ അഭിഷേകം കുടുംബങ്ങളിൽ നിറയുകയെന്ന ലക്ഷ്യത്തോടെ ,ആയിരക്കണക്കിന് കുട്ടികൾക്ക് ജീവിത വളർച്ചയ്ക്കാവശ്യമായ ആത്മീയ ശുശ്രൂഷകൾ ഒരുക്കിയതിലൂടെ അവരിൽനിന്നും കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ , അഭിഷേകാഗ്നി കാത്തലിക് ഗ്ലോബൽ മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റിന്റെയും നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഏകദിന ധ്യാനം നാളെ ഓൺലൈനിൽ നടക്കുന്നു .
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും . യു കെ സമയം രാവിലെ 10.30 നും ഇന്ത്യൻ സമയം വൈകിട്ട് 4നും ആസ്ട്രേലിയൻ സമയം രാത്രി 9.30 മണിക്കും ആയിരിക്കും ധ്യാനം. 85126306224 എന്ന ZOOM ID വഴിയാണ് പങ്കെടുക്കേണ്ടത് .
കൂടുതൽ വിവരങ്ങൾക്ക് യുകെ .തോമസ് 07877 508926. ആസ്ട്രേലിയ .സിബി 0061401960134 അയർലൻഡ് .ഷിബു 00353877740812.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!