ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം “സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ” ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഓൺലൈനിൽ നടക്കും. പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ ഇംഗ്ലീഷിൽ നടക്കുന്ന ഈ ധ്യാനത്തിലെ ശുശ്രൂഷകൾ നയിക്കും .

വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ”
30 ന് വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ രാത്രി 8 വരെയും 31നും 1 നും ശനി , ഞായർ ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 9 വരെയുമായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

AFCMUK.ORG/REGISTER എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതാണ് .
ജീവിത വിശുദ്ധിയെയും സന്മാർഗത്തെയും ലക്ഷ്യമാക്കി നടക്കുന്ന ഏറെ അനുഗ്രഹീതമായ ഈ യുവജന ധ്യാനത്തിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ‌ മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
സ്നേഹ : 07443043667.