സൗത്തെൻഡ് ഓൺ സീ: ലോകം നേരിട്ട മഹാമാരിയിൽ നിന്ന് കാത്തു രക്ഷിച്ച ദൈവത്തിനു നന്ദിയേകികൊണ്ട് ഇന്നലെ സൗത്തെൻഡ് ഓൺ സീയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും കഴിഞ്ഞ ശനിയാഴ്ച്ച കുഞ്ഞുങ്ങളുടെ ദിവ്യകാരുണ്യ സ്വീകരണവും ഫാദർ ജോസഫ് മുക്കാട്ടിന്റെയും ഫാദർ ജോഷി തുമ്പക്കാട്ടിന്റെയും മുഖ്യ കാർമികത്വത്തിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടി.

ഇത്രയും നാൾ ആപത്തൊന്നുമേശാതെ നോക്കി നടത്തിയ നല്ല നാഥന്റെ കാരുണ്യവും സ്നേഹവുമെല്ലാം ഉച്ചത്തിൽ പ്രഖ്യാപിച്ചുകൊണ്ട് സൗത്തെൻഡ് ഓൺ സീയിൽ അനുഗ്രഹ പെരുമഴയിൽ പങ്കെടുക്കുവാൻ പരിശുദ്ധാത്മാവിന്റെ സ്നേഹവായ്പ്പിൽ മുങ്ങി നിവർന്ന് കുഞ്ഞുണ്ണികളുടെ മാമ്മോദീസ സ്വീകരണവും യേശുവാകുന്ന മുന്തിരിച്ചെടിയുടെ ശാഖകളിലേക്ക് ഒട്ടിച്ചേർക്കപെട്ടു കൂടുതൽ ഫലം നൽകുവാനായി ഒത്തുചേർന്ന കുഞ്ഞുമക്കളുടെ കുർബാന സ്വീകരണവും എല്ലാത്തിനും താളവും മേളവും തിളക്കവും നൽകാനായി വിശുദ്ധ അൽഫോൻസമ്മയുടെ പെരുന്നാളും ഭക്തിയാദരപൂർവ്വം കൊണ്ടാടി.

റീനു ട്രീസ റോയി, ജോവിറ്റ സാബു സെബാസ്റ്റ്യൻ, മെറിൻ അഞ്ചാണ്ടിൽ, ആൻഡ്രിൻ സെബാൻ ജെയ്‌സൺ, ആരോൺ മാത്യു ടോജി, ആഷെർ എനോച് കുറ്റിക്കാടൻ തോമസ് ……. എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങി എത്തിയത്. ഇതിടൊപ്പം റൂബൻ കുറ്റിക്കാടൻ തോമസിന്റെ മാമ്മോദീസായും നടക്കുകയുണ്ടായി.

വല്യപ്പന്മാരുടേയും വല്യമ്മമാരുടെയുമൊക്കെ അനുഗ്രഹാശിസുകളോടെ നടത്തപെടാൻ ഏറെ ആഗ്രഹിച്ചിരുന്ന കുഞ്ഞുങ്ങൾക്ക് നമ്മുടെ നാടിൻറെ വീര്യം ഒട്ടും തന്നെ കളയാതെ വേദോപദേശങ്ങൾ അതിന്റെതായ ചൈതന്യത്തിൽ പകർന്നു കൊടുക്കാൻ യത്നിച്ച ജിഷ നൈസും ഈ ഒരു നിമിഷത്തെ സ്വർഗ്ഗതുല്യമാക്കാൻ ശ്രുതിമധുരഗാനമാലപിച്ച ഗായഗസംഗത്തിനും ജോലിഭാരമെല്ലാം മാറ്റിവച്ചു എല്ലാ ഇടവക അംഗങ്ങളുടെയും സാരധിയായ് നിന്ന് യെത്നിച്ച ട്രസ്റ്റി ടീമിനും ഏറ്റവുമുപരി എല്ലാത്തിനും ചുക്കാൻ പിടിച്ചു മുന്നോട്ടു നടത്തിയ ഞങ്ങളുടെ ബഹുമാനപെട്ട ജോസഫ് അച്ഛനും ഞങ്ങൾ ഇടവകയുടെ സ്‌നേഹാദരവുകൾ…..

വാർത്ത

ജോസ്‌ന സാബു സെബാസ്റ്റ്യൻ