ബര്‍മിങ്ഹാം: യുവത്വത്തിന്റെ വീറും വാശിയും ദൈവമഹത്വത്തിനായി വഴിമാറിയപ്പോള്‍ അത് വരുംനാളുകളില്‍ ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള യൂറോപ്പിന്റെ മടങ്ങിവരവിന് കളമൊരുക്കുമെന്ന ശക്തമായ പ്രതീക്ഷയേകി നവസുവിശേഷ വത്കരണത്തിനായുള്ള സെഹിയോന്‍ യൂറോപ്പിന്റെ പുതിയ തുടക്കം ‘എബ്ലേസ് 2018 ‘ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് സമാപിച്ചു. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പ് വിറ്റ്‌നെസസ് ബാന്‍ഡ് ടീമും നയിച്ച എബ്ലേസ് 2018 നായി ദേശഭാഷാ വ്യത്യാസമില്ലാതെ എത്തിച്ചേര്‍ന്ന യുവതീയുവാക്കളും കുട്ടികളും ദൈവസ്‌നേഹത്തില്‍ ഒരേസ്വരത്തില്‍ ആര്‍ത്തുപാടിയപ്പോള്‍ അത് നാളെയുടെ നവസുവിശേഷ വത്കരണത്തിന്റെ പുതിയ തുടക്കമായി മാറി. ആത്മീയ സാരാംശമുള്‍ക്കൊള്ളുന്ന നയന മനോഹരങ്ങളായ വിവിധ പ്രോഗ്രാമുകള്‍ മാറിമാറി അവതരിപ്പിക്കപ്പെട്ടതിലൂടെ അതില്‍ ദൈവിക കരസ്പര്‍ശം സാധ്യമായതിന്റെ അനുഭവമായിരുന്നു ഏവര്‍ക്കും. ദൈവികാനുഗ്രഹത്താലും പരിശുദ്ധാത്മ നിറവോടെയും നയിക്കപ്പെട്ട എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് യൂറോപ്പിന്റെ മണ്ണില്‍ പൈശാചികതയെ കുഴിച്ചുമൂടുമെന്ന പുതുതലമുറയുടെ പ്രഖ്യാപനം കൂടിയായിരുന്നു.

വിവിധ ദേശങ്ങളില്‍ നിന്നായി കോച്ചുകളിലും ബസുകളിലും മറ്റുമായി അനേകം ആളുകള്‍ എത്തിച്ചേര്‍ന്ന എബ്ലേസ് 2018 ന്റെ ലൈവ് സ്ട്രീം അടങ്ങിയ ചിത്രങ്ങള്‍ കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആയിരങ്ങളുടെ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും പിന്‍ബലത്തില്‍ ആത്മീയമായി കൂടുതല്‍ ഉണര്‍വോടെ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന് പതിവ് പോലെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. സെഹിയോന്‍ യൂറോപ്പിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ഷൈജു നടുവത്താനി, പ്രമുഖ സുവിശേഷ പ്രവര്‍ത്തകന്‍ കാനോന്‍ ബ്രയാന്‍, കോട്ടയം ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ ബ്രദര്‍ സന്തോഷ് ടി എന്നിവരും 2018ലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ തിരുവചന സന്ദേശ ശുശ്രൂഷകളില്‍ പങ്കുചേരും. ശക്തമായ വിടുതലും രോഗശാന്തിയും അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമായിക്കൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉണ്ടായിരിക്കും. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള നവസുവിശേഷ പ്രവര്‍ത്തനങ്ങളുടെ സംഗമവേദി കൂടിയായ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും 13ന് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്
BETHEL CONVENTION CENTRE
KEVIN WAY
WEST BROMWICH
BIRMINGHAM
B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878 149670
അനീഷ് 0760 254700
ബിജുമോന്‍ 07515 368239
കണ്‍വെന്‍ഷനായി വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതു വിവരങ്ങള്‍ക്ക്; ടോമി ചെമ്പോട്ടിക്കല്‍ 07737 935424
ബിജു എബ്രഹാം 07859 890267