വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ചിലരും അത്ര പരിചയമില്ലാത്ത താരങ്ങളും ഇത്തവണ ഷോ യില്‍ എത്തിയിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് എയര്‍ഹോസ്റ്റസ് ആയിരുന്ന അലക്‌സാന്‍ഡ്ര ജോണ്‍സനെ മലയാളികള്‍ തിരിച്ചറിയുന്നത്. കോഴിക്കോട് സ്വദേശിനിയായ അലക്‌സാന്‍ഡ്രയെ സാന്‍ഡ്ര എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ബിഗ് ബോസിനുള്ളില്‍ സുജോ മാത്യൂവുമായിട്ടുള്ള സാന്‍ഡ്രയുടെ സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ബ്ലസ്ഡ് വിത്ത് എ ബേബി ​ഗേൾ എന്ന തലക്കെട്ടോടുകൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ടതിന് ശേഷമാണ് ആരാധകർക്ക് കാര്യം എന്താണെന്ന് മനസ്സിലാകുന്നത്. വിവാഹം കഴിക്കാതെ, തന്റെ പ്രണയം പോലും പങ്കുവെക്കാതെ താരം എന്തിനാണ് ഇങ്ങനെ പറഞ്ഞുവെന്നായിരുന്നു ആരാധകരുടെ സംശയം.

വീഡിയോയ്ക്ക് നല്‍കിയ ക്യാപഷന്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തുടക്കത്തില്‍ ഗര്‍ഭിണിയെ പോലെ നിറവയറില്‍ ബെഡില്‍ കിടക്കുകയാണ് സാന്‍ഡ്ര. പിന്നെ കുളിപ്പിക്കുന്നതാണ് രം​ഗം. എന്റെ സുന്ദരി വാവയല്ലേ, നമുക്ക് കുളിച്ച് പൊട്ടൊക്കെ കുത്തി സുന്ദരിയാകാം. എന്ന് പറഞ്ഞ് ആരെയോ കുളിപ്പിക്കുകയാണ്. തുടക്കത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നപ്പോഴാണ് കുളിപ്പിക്കുന്നത് അലക്‌സാന്‍ഡ്രയുടെ പെറ്റ് പെറ്റ് ഡോഗ് വിസ്‌കിയെ ആണെന്ന് മനസ്സിലാകുന്നത്.
കൊച്ചിയിലേക്ക് ഞാന്‍ പോയാല്‍ പിന്നെ ഇവളെ മിസ് ചെയ്യും. കാരണം വിസ്‌കി കോഴിക്കോടാണ് ഉള്ളതെന്നും അലക്‌സാന്‍ഡ്ര പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നല്ല പ്രായത്തിൽ കല്യാണം കഴിച്ചാൽ ഇതുപോലെ ഒരു കുഞ്ഞിനെ കുളിപ്പിക്കാമെന്നും താരം പറയുന്നുണ്ട്,. കുളിപ്പിച്ച് തോർത്തി സ്പ്രേയും പൂശി മുടി ചീകി ഭക്ഷണം കൊടുക്കുന്നതും കാണാം. വിസ്കിയ്ക്ക് ഭക്ഷണം വാരിക്കൊടുത്താലേ കഴിക്കൂവെന്നും താരം പറയുന്നു. വിസ്‌കിയുടെ ശരീരം വൃത്തിയാക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഒന്നിനും സമ്മതിക്കാതെ കളിച്ച് നടക്കുകയാണ്. ഭക്ഷണം വാരിക്കൊടുത്തതിന് ശേഷം ഇരുവരും ഒന്നിച്ചാണ് കിടന്ന് ഉറങ്ങുന്നത്.തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് സാന്‍ഡ്രയുടെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ ശേഷവും സാന്‍ഡ്രയ്ക്ക് പിന്തുണയുമായി ആരാധകര്‍ ഒപ്പമുണ്ട്.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയതിരുന്നു. അതേസമയം അലക്‌സാന്‍ഡ്രയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. തന്റെ ഒരു ചിത്രത്തിനൊപ്പം നടി കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. ആ നല്ല നിമിഷത്തിനായി നിങ്ങള്‍ കാത്തിരിക്കരുതെന്നും പകരം നിങ്ങള്‍ ആ നിമിഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും നടി കുറിച്ചു. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മനസില്‍ വെച്ചായിരുന്നു സാന്‍ഡ്ര ബിഗ് ബോസിലേക്ക് എത്തിയത്. മുന്‍പ് മ്യൂസിക്കല്‍ ആല്‍ബങ്ങളിലെല്ലാം താരം അഭിനയിച്ചിരുന്നു. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമായിരുന്നു അലസാന്‍ഡ്ര തിരിച്ചെത്തിയിരുന്നത്. സാന്‍ഡ്രയ്‌ക്കൊപ്പം ആര്യ, ഫുക്രു, പാഷാണം ഷാജി. ദയ അശ്വതി, സുജോ, അമൃത തുടങ്ങിയവരായിരുന്നു ഒപ്പം ഉണ്ടായിരുന്നത്‌. രണ്ടാം പകുതിയില്‍ രജിത്ത് കുമാറിന്റെ ഗ്രൂപ്പിനൊപ്പം നിന്നായിരുന്നു സാന്‍ഡ്ര കളിച്ചത്. അഭിരാമി സുരേഷുളളത് കൊണ്ടാണ് താന്‍ ആ ടീമിന്റെ ഭാഗമായതെന്ന് സാന്‍ഡ്ര തുറന്നുപറഞ്ഞിരുന്നു.