കൊല്ലം: കുളത്തൂപ്പുഴയില്‍ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഏഴ് വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ മുതലാണ് കുട്ടിയെ കാണാതായത്. ട്യൂഷന്‍ ക്ലാസില്‍ പോയ കുട്ടി തിരികെയെത്തിയിരുന്നില്ല. നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപമുള്ള ആര്‍പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ബന്ധുവായ രാജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കൊപ്പമാണ് കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം താന്‍ തന്നെയാണ് കൊന്നതെന്ന് രാജേഷ് പോലീസിനോട് സമ്മതിച്ചു. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് ഇയാള്‍. കുട്ടിയോടൊപ്പം ഇയാളെയും കാണാതായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ഏരൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇയാളുടെയും കുട്ടിയുടെയും ഫോട്ടോ സോഷ്യല്‍മീഡിയയിലടക്കം നല്‍കിയാണ് തെരച്ചില്‍ നടത്തിയത്. ഇന്നലെ രാത്രിയോടെ രാജേഷിനെ കുളത്തൂപ്പുഴയ്ക്ക് സമീപത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ ന്ിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റബര്‍ ഷെഡില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.