സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധിയ്ക്ക് ശേഷം എൻ എച്ച് എസ് സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ മാസങ്ങൾ വേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഒപ്പം രോഗഭീതി നിലനിൽക്കുന്നതിനാൽ ആക്‌സിഡന്റ് ആൻഡ് എമർജൻസി (എ & ഇ ) ഡിപ്പാർട്മെന്റ് സന്ദർശിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു. പകർച്ചവ്യാധിക്ക് മുമ്പ് പ്രതിമാസം 20 ദശലക്ഷം രോഗികൾ എ & ഇ സന്ദർശിക്കാറുണ്ടെങ്കിലും ഏപ്രിലിൽ ഇത് 916,581 ആയി കുറഞ്ഞു. കൊറോണ വൈറസിനെക്കുറിച്ചുള്ള ഭയം കാരണം ഹൃദയാഘാതവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും അനുഭവിക്കുന്ന രോഗികൾ അകന്നു നിൽക്കുന്നുവെന്ന ആശങ്കയും എൻ എച്ച് എസ് മേധാവികൾക്കുണ്ട്. സ്ട്രോക്ക് കെയറിനായി സഹായം തേടുന്നവരുടെ എണ്ണം കുറഞ്ഞുവെന്നത് തന്നെയും സഹ ഡോക്ടർമാരെയും ആശങ്കയിലാക്കുന്നുവെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ക്ലിനിക്കൽ ഡയറക്ടർ ഡോ. ഡെബ് ലോവ് പറഞ്ഞു. മാർച്ചിൽ 181,873 അടിയന്തിര കാൻസർ റഫറലുകൾ നടത്തുകയുണ്ടായി. 2019 മാർച്ചിൽ ഇത് 196,425 ആയിരുന്നു. കാൽമുട്ട്, ഇടുപ്പ് ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ആയി പ്രവേശനം ലഭിച്ച രോഗികളുടെ എണ്ണവും മൂന്നിലൊന്നായി കുറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ മാസം അവസാനം ആശുപത്രികളോട് പതിവ് ചികിത്സകൾ ആരംഭിക്കാൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ആവശ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് പോകുന്നതിനുമുമ്പ് രണ്ടാഴ്ചത്തേയ്ക്ക് രോഗികൾക്ക് ഐസൊലേഷൻ നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശം ഇപ്പോൾ പുറത്തുവിട്ടു. ലോക്ക്ഡൗൺ സമയത്ത് അടിയന്തിര കാൻസർ പരിചരണത്തിന് മുൻഗണന നൽകിയിട്ടും, ചില രോഗികൾ ചികിത്സ തേടുന്നത് നിർത്തുന്നതായി മാക്മില്ലൻ കാൻസർ സപ്പോർട്ട് ചീഫ് എക്സിക്യൂട്ടീവ് ലിൻഡ തോമസ് പറഞ്ഞു.

ആപ്രോണുകളും കണ്ണടകളും പോലുള്ള സംരക്ഷണ കിറ്റിന്റെ ലഭ്യത മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതേസമയം സാമൂഹിക അകലം പാലിക്കുന്നതിലും ശുചീകരണം നടത്തുന്നതിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇംഗ്ലണ്ടിലെ നൈറ്റിംഗേൽസ് എന്നറിയപ്പെടുന്ന 10 ആശുപത്രികളിലെ സ്ഥലം എൻ എച്ച് എസ് ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഇതിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം തടയാൻ ആവശ്യമായ എല്ലാ നടപടികളും എൻ എച്ച് എസ് സ്വീകരിക്കേണ്ടതുണ്ട്.