സ്‌കൂളിന് മുൻപിൽ വെച്ച് 3-ാം ക്ലാസുകാരന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. യു.പി. സ്‌കൂളിന് മുന്നിലാണ് അതിദാരുണ അപകടം നടന്നത്. മാമ്പള്ളി സ്വദേശി ഇമ്മാനുവേലാണ് അപകടത്തിൽപ്പെട്ടത്. മരണത്തോട് മല്ലടിച്ച് കരുന്ന് ആശുപത്രിയിൽ കഴിയുകയാണ്. ട

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ 8.45ഓടെയാണ് അപകടം നടന്നത്. സിമന്റ് കയറ്റി വന്ന KL-03-L-8155 ലോറിയാണ് സ്‌കൂളിലേക്ക് പോയ കുട്ടിയെ ഇടിച്ചിട്ടത്. നിലത്തുവീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ മുന്നിലെ വലതു വശത്തെ ടയർ കയറി ഇറങ്ങുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും രക്ഷകർത്താക്കളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അതുവഴി വന്ന കാർ യാത്രകാർ സംഭവം കണ്ട് വാഹനം നിർത്തി കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, പരിക്ക് ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേയ്ക്ക് എത്തിക്കുകയായിരുന്നു.