കറുകച്ചാൽ യാത്രക്കാരനെ ഇടിച്ചിട്ടു നിർത്താതെ പോയ കാർ ആശുപത്രിയിലേക്ക് പോകും വഴി യാത്രക്കാരൻ തന്നെ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു. പോലീസ് കാര് കസ്റ്റഡിയിൽ എടുത്തത് അറിയാതെ മദ്യലഹരിയിൽ കാര് തപ്പി നടന്ന ഉടമയെ പോലീസ് എത്തി അറസ്റ്റ് ചെയ്തു.മദ്യ ലഹരിയിൽ അപകടം ഉണ്ടാക്കിയതിന് പാമ്പാടി വസ്ത്ര വ്യാപാര സഥാപന ഉടമ കെപി ലാൽജയനെതിരെ കേസ് എടുത്തു.
ഇന്നലെ ഉച്ചക്ക് കറുകച്ചാൽ പോലീസ് സ്റ്റേഷന് എതിർ വശത്തുള്ള ബാങ്കിൽ പോയി മടങ്ങുകയായിരുന്ന പാമ്പാടി കോത്തല സ്വദേശി രാധാകൃഷ്ണൻ നായരേ നെത്തല്ലൂർ ഭാഗത്തു നിന്നും അമിതവേഗതയിൽ വന്ന കാർ ഇടിച്ചിട്ടു. സംഭവം കണ്ടു നിന്ന ടാക്സി ഡ്രൈവറന്മാർ ബഹളംവച്ചെങ്കിലും കാര് നിർത്താതെ ചങ്ങനാശേരി ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.
സാരമായി പരുക്ക് പറ്റിയ യാത്രക്കാരനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി കറുകച്ചാൽ ബീവറേജ് ഔട്ട്ലെറ്റ് മുൻപിൽ കാര് കിടക്കുന്നതു രാധാകൃഷ്ണൻ കാണുകയായിരുന്നു. ഡ്രൈവർമാരുടെ സഹായത്താൽ കാര് പരിശോധിച്ചപ്പോൾ താക്കോൽ കാറിൽ തന്നെ കിടക്കുന്നതു കണ്ടു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉടൻ കാര് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആർ സി ബുക്കിൽ നിന്നുമല്ലെ തിരിച്ചറിഞ്ഞു എങ്കിലും ഉടമ കാര് ഉപേക്ഷിച്ചു പോയതാണ് എന്ന് പോലീസ് കരുതി.
ഈ സമയം കാർ കാണാതെ മദ്യകുപ്പികളുമായി റോഡിലൂടെ തപ്പിനടന്ന ആളെ നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് വന്നു വാഹനത്തിൽ കയറാൻ പറഞ്ഞപ്പോൾ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. മദ്യം വാങ്ങാൻ പോയി വന്നപ്പോൾ തന്റെ കാര് കാണാനില്ലെന്നും തിരിച്ചു പറഞ്ഞു. വഴിയാത്രകാരനെ ഇടിച്ചു നിർത്താതെ പോയത് ചോദിച്ചപ്പോൾ എപ്പോൾ ഇടിച്ചിട്ടത് എന്നായിരുന്നു ഉടമയുടെ മറു ചോദ്യം. ഇടിയേറ്റ രാധാകൃഷ്ണനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടയെല്ലിനും കൈക്കും സാരമായി പരുക്ക് ഉണ്ട്
Leave a Reply