നിര്‍മ്മാതാവ് എന്ന നിലയില്‍ ആരും ആഗ്രഹിക്കാത്ത ഒന്നാണ് സെറ്റില്‍ ആര്‍ക്കെങ്കിലും അപകടം പറ്റുക എന്നത്. ആട് ഒന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ ജീപ്പില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് വിനായകന് അപകടമുണ്ടായത്.

നായകന്‍ പിന്നിലേക്ക് ജീപ്പില്‍ നിന്ന് ബോംബ് എറിയുന്ന രംഗമായിരുന്നു അത്. അത് ചിത്രീകരിക്കുന്നതിനിടെ അപകടമുണ്ടായി. സ്ഫോടനത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ വലുതായിരുന്നു. വളരെ ദൂരെ നിന്നവര്‍ക്ക് പോലും ആഘാതം ഏറ്റു. വിനായകന്റെ തലയെല്ലാം ചൂട് ഏറ്റു. പെട്ടന്ന് സെറ്റിലെ എല്ലാവരും ചേര്‍ന്ന് വെള്ളമെടുത്ത് അദ്ദേഹത്തിന്റെ തലയിലൊഴിച്ചു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിത്രത്തിലെ നായകകഥാപാത്രമായ ഷാജി പാപ്പനോളം ആരാധകരുള്ള കഥാപാത്രമാണ് വിനായകന്‍ അവതരിപ്പിക്കുന്ന ഡ്യൂഡ്. സിനിമയുടെ ചിത്രീകരണത്തിനിടെ വിനായകനുണ്ടായ ഒരു അപകടം ഒരിക്കലും മറക്കാനാകാത്തതാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് ബാബു നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.