പയ്യന്നൂരില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ റിട്ട. എസ്.ഐയും മകനും പിക്കപ്പ് വാന്‍ കയറി മരിച്ചു. ശനിയാഴ്ച വൈകീട്ട് 6.20ന് ദേശീയ പാതയില്‍ കണ്ടോത്ത് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്. റിട്ട: എസ്.ഐ കരിവെള്ളൂര്‍ ചീറ്റ കട്ടച്ചേരിയിലെ എം.രവീന്ദ്രന്‍ (58), മകന്‍ അര്‍ജുന്‍ ആര്‍.നായര്‍ (20) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. ബൈക്ക് മറിഞ്ഞയുടന്‍ എതിരെ വന്ന പിക്കപ്പ് വാന്‍ രണ്ടുപേരുടെയും ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണാന്ത്യമുണ്ടായത്.
പിതാവ് സംഭവസ്ഥലത്തു മകന്‍ ആശുപത്രിയിലുമാണ് മരിച്ചത്.തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം കിട്ടാതെ വലഞ്ഞു. അപകടം നടന്ന് ഇരുവരും രക്തം വാര്‍ന്ന് പതിനഞ്ച് മിനുട്ടോളം റോഡില്‍ തന്നെ കിടന്നു. പിന്നീടാണ് അതുവഴി കടന്നുവന്ന വാഹനം തടഞ്ഞുനിര്‍ത്തി അതില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും രവീന്ദ്രന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ നാളെ രാവിലെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കരിവെള്ളൂര്‍ കട്ടച്ചേരിയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് സംസ്കാരം നടക്കും.
Leave a Reply