പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ഉടമയുമായ എം.എ. യൂസഫലി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനിയായ ഹരോഗെയ്റ്റ് സ്പ്രിംഗ് വാട്ടര്‍ ഏറ്റെടുക്കുന്നു. ഏറ്റെടുക്കല്‍ എത്ര രൂപയ്ക്കായിരുന്നു എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഈ വര്‍ഷം പകുതിയാകുമ്പോഴേക്ക് ഹരോഗെയ്റ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 മുതല്‍ ഹരോഗെയ്റ്റിന്റെ കുപ്പിവെള്ളം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വിറ്റഴിക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുള്ള വില്‍പ്പന കൂടാതെ യുകെ റോയല്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയ്ക്ക് ആവശ്യമായ വെള്ളം ഔദ്യോഗികമായി എത്തിക്കുന്നത് ഹരോഗെയ്റ്റാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് മൂന്നു മാസത്തിനകം ബ്രിട്ടീഷ് കുപ്പിവെള്ള ബ്രാന്‍ഡിനെ ഏറ്റെടുക്കുന്ന കാര്യം യൂസഫ് അലിയും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലം അത് ഹരോഗെയ്റ്റാണോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയില്ല.

യുകെയില്‍ ഗ്രേറ്റ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്, ദ് വാള്‍ഡോര്‍ഫ് അസ്റ്റോറിയ എഡിന്‍ബര്‍, ബര്‍മിങ്ഹാമിലെ ഫുഡ്‌പ്രോസസിങ് പ്ലാന്റ് എന്നിവയാണ് യുകെയിലുള്ള യൂസഫ്അലിയുടെ മറ്റ് നിക്ഷേപങ്ങള്‍. 300 മില്യണ്‍ പൗണ്ടാണ് ഈ നിക്ഷേപങ്ങള്‍ക്കുള്ള മുതല്‍മുടക്ക്‌