മീ ടു വിവാദത്തില്‍ മുഖംമൂടി നഷ്ടപ്പെട്ട നടന്‍ അലന്‍സിയറിനെതിരേ കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. നടി ദിവ്യാ ഗോപിനാഥിനു പിന്നാലെ മറ്റു നടിമാരും ഇയാള്‍ക്കെതിരേ രംഗത്തു വന്നിരുന്നു. പലരും അലന്‍സിയര്‍ സ്ത്രീകള്‍ക്കെതിരേ ലൈംഗികമായി പെരുമാറിയതിനെക്കുറിച്ചാണ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും രംഗത്തു വന്നിരിക്കുന്നു. ആഭാസം സിനിമയില്‍ ശീതളും അഭിനയിച്ചിരുന്നു.

ആഭാസം സിനിമയ്ക്കിടെ ദിവ്യ പറഞ്ഞത് പരിപൂര്‍ണ സത്യമാണെന്നും താനും ആ സംഭവത്തിന് താന്‍ സാക്ഷിയാണെന്നും ശീതള്‍ പറയുന്നു. ദിവ്യയോട് മാത്രമല്ല മറ്റു പല സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ശീതള്‍ വെളിപ്പെടുത്തി. ആ സിനിമയില്‍ എനിക്കും വേഷമുണ്ടായിരുന്നു. സെറ്റില്‍ പലപ്പോഴും അലന്‍സിയര്‍ മദ്യപിച്ചാണ് വന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമ സെറ്റില്‍വച്ച് മറ്റൊരു നടിയോടും അലന്‍സിയര്‍ ലിഫ്റ്റില്‍ വെച്ച് മോശമായി പെരുമാറുന്നത് കണ്ടു. പക്ഷേ ആ സാഹചര്യം അവര്‍ക്ക് മറികടക്കാന്‍ കഴിഞ്ഞു.അലന്‍സിയര്‍ അഭിനയിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം കാണാന്‍ സെറ്റിലുള്ള എല്ലാവരും ഒരുമിച്ച് പോയപ്പോഴും അലന്‍സിയര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും അടുത്ത് ഇരുന്ന സ്ത്രീയോട് മോശമായി പെരുമാറിയെന്നും ശീതള്‍ വെളിപ്പെടുത്തി. അപ്പോള്‍ തന്നെ ദിവ്യയുടെ പ്രശ്നം അറിഞ്ഞതാണ്. ആ സമയത്ത് സിനിമയിലേക്ക് വന്ന മറ്റൊരു പെണ്‍കുട്ടിയോടുള്ള അലന്‍സിയറിന്റെ നോട്ടവും മറ്റും അത്ര ശരിയായിരുന്നില്ല- ശീതള്‍ പറയുന്നു.