യുവജന ക്ഷേമ ബോര്‍ഡ് അദ്ധ്യക്ഷ ചിന്ത ജെറോം സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം. ആറ്റിങ്ങല്‍ കല്ലമ്പലത്തുവെച്ച് ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ട വാഹനത്തിനു നേരെ യുവാവ് കത്തി കൊണ്ട് വന്ന് വാഹനം കേടു വരുത്തുകയായിരുന്നു.
വാഹനത്തിന്റെ ബോണറ്റും ബംബറുമാണ് കേടു വരുത്തിയത്. അക്രമം നടത്തിയ വിശാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു മുമ്പും ഇയാള്‍ സമാനമായ ആക്രമങ്ങള്‍ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.