”തനിക്ക് 56 വയസ് ആയി. പലപ്പോഴും തോന്നാറുണ്ട് ഇതൊക്കെ മതിയാക്കേണ്ട സമയമായി എന്ന്. പക്ഷേ ഈ പ്രായത്തിലും ഇ ശ്രീധരന്റെ ചുറുചുറുക്കും ആവേശവും കാണുമ്പോള്‍, ഈ നാടിന് വേണ്ടിയിട്ടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം കാണുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ നമസ്‌കരിക്കാനാണ് തോന്നുന്നത്,” അമിത് ഷാ പറഞ്ഞു.
‘പുതിയ കേരളം മോഡിക്കൊപ്പം’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യവും ലോഗോയും വേദിയില്‍ പ്രകാശനം ചെയ്തു. അമിത് ഷാ പങ്കെടുക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം രാത്രി നടക്കും.
ഇ ശ്രീധരന്‍ ബിജെപിയിലേക്ക് ചേര്‍ന്നത് അഭിമാനമാണെന്നും അമിത് ഷാ പറഞ്ഞു. മാറി മാറി കേരളം ഭരിച്ച എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തെ രാഷ്ട്രീയ അക്രമത്തിന്റെ നാടാക്കി മാറ്റിയെന്നും അമിത് ഷാ ആരോപിച്ചു.
ചലച്ചിത്ര നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു ദേവന്റെ നവ കേരള പീപ്പിള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചത്. ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
നവ കേരള പീപ്പിള്‍ പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയുമായി ദേവന്‍ നേരത്തെ തന്നെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്നു. 17 വര്‍ഷം തന്റെ മകളെ പോലെ കരുതിയ പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവന്‍ പറഞ്ഞു. ന്യൂനപക്ഷവുമായി ഏറ്റവും അടുത്ത് ബന്ധമുള്ള വ്യക്തിയാണ് താന്‍. സിനിമയില്‍ വന്നിട്ട് രാഷ്ട്രീയത്തില്‍ വന്നയാളല്ല. കോളേജ് കാലം തൊട്ടേ താന്‍ കെഎസ്യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന്‍ പറഞ്ഞു.
ഒരുപാട് ആലോചിച്ച ശേഷമാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനം എടുത്തത്. മതപണ്ഡിതരോടും ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങളോടും ചര്‍ച്ച നടത്തി. നാടിന് നന്മ വേണമെങ്കില്‍ ബിജെപിയില്‍ ചേരണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞുവെന്ന് ദേവന്‍ വ്യക്തമാക്കി. വലിയൊരു ജനമുന്നേറ്റമാണ് ബിജെപി നേടാന്‍ പോകുന്നത്. ഇനി എന്നും ബിജെപിയ്ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവനെ കൂടാതെ സംവിധായകന്‍ വിനു കിരിയത്തും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ പന്തളം പ്രഭാകരന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ കളക്ടറുമായിരുന്ന കെവി ബാലകൃഷ്ണന്‍ നടി രാധ തുടങ്ങിയവരും അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.
Leave a Reply