സാമൂതിരിയുടെ തലകൊയ്യാനായി പുറപ്പെട്ട ചാവേറുകൾ. ലക്ഷ്യം പൂർത്തിയാക്കാനായില്ലെങ്കിൽ സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലും പിന്തിരിയാത്ത ധീരയോദ്ധാക്കൾ. പതിനാറാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ പുനരാവിഷ്കാരമായ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് വൻ താരനിരയെ അണിനിരത്തി വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ക്വീൻ എന്ന സിനിമയിലൂടെ മലയാളത്തിലെ പുത്തൻ താരോദമായി ഉയർന്ന ധ്രുവനും പ്രധാന വേഷം ചെയ്തിരുന്നു. എന്നാൽ മുന്നറിയിപ്പുകളില്ലാതെ ധ്രുവൻ ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവൻ മറ്റു ചിത്രങ്ങൾ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. ചിത്രത്തിനായി കഠിനാദ്ധ്വാനം ചെയ്തും കളരി പഠിച്ചുമൊക്കെയായിരുന്നു ധ്രുവൻ തന്റെ ശരീരം യോദ്ധാക്കളുടേതിന് സമമാക്കിയെടുത്തത്. എന്നാൽ ചിത്രീകരണം പാതി വഴി പിന്നിട്ടപ്പോൾ ധ്രുവൻ ഒഴിവാക്കപ്പെടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാല് അഞ്ച് ദിവസങ്ങൾക്കു മുൻപാണ് ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കുകയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോൾ വിളിച്ചു അറിയിക്കുന്നതെന്നും തന്നെ ചിത്രത്തിൽ നിന്ന് മാറ്റുന്നതിന്റെ കാരണം തനിക്കറിയില്ലെന്നും താൻ ചോദിച്ചിട്ടില്ലെന്നും ധ്രുവൻ പ്രതികരിച്ചു. സജീവ് പിളള എന്ന സംവിധായകന്റെ വർഷങ്ങൾ നീണ്ട സ്വപ്നമാണ് മാമാങ്കം. മാമാങ്കത്തിൽ അഭിനയിക്കുന്നതിനു വേണ്ടി ഞാൻ എടുത്ത എഫർട്ട് വളരെയധികമാണ്. ജിമ്മിൽ നിന്ന് കളരിയിലേയ്ക്ക് നിർത്താത്ത ഓട്ടമായിരുന്നു. മമ്മൂക്കയും സജീവ് സാറും വളരെയധികം എന്നെ പിന്തുണച്ചിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ പറ്റില്ലല്ലോയെന്നാണ് എന്റെ ഏറ്റവും വലിയ വിഷമം. എനിക്കു ലഭിച്ചത് മികച്ച അവസരമായിരുന്നു. കൈവിട്ടു പോകുമ്പോഴും പരിഭവങ്ങളോ പരാതികളോ ഇല്ല. ഒരു വർഷം ഞാൻ എടുത്ത എഫർട്ട് വെറുതയായി എന്ന ദുഖം മാത്രം– ധ്രുവൻ പറഞ്ഞു.