ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ​ങ്കു​ണ്ടെ​ങ്കി​ല്‍ ദി​ലീ​പ് വ​ലി​യൊ​രു ദു​ഷ്‌​ട​നാ​ണെ​ന്ന് ന​ടി ഗാ​യ​ത്രി സു​രേ​ഷ്. അ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ എ​ന്താ​യാ​ലും വ​ലി​യൊ​രു ശി​ക്ഷ അ​ര്‍​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഗാ​യ​ത്രി പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ടി​വി ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

‘ദി​ലീ​പ് അ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് അ​റി​യി​ല്ല. അ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ദിലീ​പ് ദു​ഷ്ട​ന​ല്ലേ. ഉ​റ​പ്പാ​യി​ട്ടും ദു​ഷ്ട​നാ​ണ്. ഭ​യ​ങ്ക​ര വ​ലി​യ ശി​ക്ഷ അ​ര്‍​ഹി​ക്കു​ന്നു​ണ്ട്.’ ഗാ​യ​ത്രി പ​റ​ഞ്ഞു. താ​ന്‍ അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണ്.

പേ​ഴ്‌​സ​ണ​ല്‍ മെ​സേ​ജു​ക​ളി​ലൂ​ടെ പി​ന്തു​ണ ന​ല്‍​കാ​റു​ണ്ട്. വി​ഷ​യ​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ്റ്റോ​റി ആ​ക്കി​യി​ട്ടു​ണ്ട്’. അ​ല്ലാ​തെ ഒ​രു വി​ഷ​യ​ത്തി​ലും അ​ങ്ങ​നെ ഇ​ട​പെ​ടാ​ത്ത ആ​ളാ​ണ് താ​നെ​ന്നും ഗാ​യ​ത്രി പ​റ​യു​ന്നു. താ​ന്‍ അ​മ്മ​യി​ലും ഡ​ബ്ല്യു​സി​സി​യി​ലും അം​ഗ​മ​ല്ല. അ​ങ്ങ​നെ ഒ​ന്നി​ലും അം​ഗ​മാ​വാ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത ആ​ളാ​ണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മു​മ്പും താ​ന്‍ നി​ര​വ​ധി ത​വ​ണ അ​ഭി​മു​ഖ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്നൊ​ന്നും ആ​രും കാ​ണാ​റി​ല്ലാ​യി​രു​ന്നെ​ന്നു. കാ​റ​പ​ക​ടം ഉ​ണ്ടാ​യ​തി​ന് ശേ​ഷം എ​ന്ത് ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളും ട്രോ​ളാ​വാ​നും വൈ​റ​ല്‍ ആ​വാ​നും ആ​ളു​ക​ളി​ലെ​ത്താ​നും തു​ട​ങ്ങി.- ഗാ​യ​ത്രി പ​റ​ഞ്ഞു.