മിനി സ്‌ക്രീനിൽ സ്കിറ്റുകളിലൂടെ ചിരിപ്പൂരം സമ്മാനിക്കുന്ന കലാകാരനാണ് ജിനു കോട്ടയം. ഡിവൈഎഫ് പ്രവർത്തകനായ ജിനു സിപിഎമ്മിന്റെ പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കാറുണ്ട്. ഏഷ്യാനെറ്റിലെ കോമഡി സ്‌റ്റാറിലൂടെയാണ്‌ ജിനു കൂടുതൽ ജനശ്രദ്ധനേടിയത്‌. ഇപ്പോൾ സീ കേരളയിൽ മറ്റൊരു കോമഡി പ്രോഗ്രാം ചെയ്യുന്നു. പിക്കാസോ, രാക്ഷസ രാവണൻ, മോഹൻകുമാർ ഫാൻസ്‌ തുടങ്ങി ഇറങ്ങാനുള്ള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്‌. അനുകരണത്തേക്കാൾ സ്കി‌റ്റുകളിലാണ്‌ ജിനു തിളങ്ങിയത്‌. ഇപ്പോൾ ഒരു വെബ്‌സീരീസിന്റെ പണിപ്പുരയിലാണ്‌.

ഇപ്പോൾ താരത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ഭാര്യ. ഫേസ്ബുക്കിലൂടെ ആണ് ഭാര്യ ഈ കാര്യം വെളിപ്പെടുത്തിയത്.

കുറിപ്പിങ്ങനെ,

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കപട മുഖംമൂടി വെച്ച് ചാനലുകൾ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാർത്ഥ മുഖം എല്ലാവരും തിരിച്ചറിയണം. ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാൻ. ഞാനും ഒരു കലാകാരിയാണ്. എന്റെ മകൾക്കും കലാവാസനയുണ്ട്. അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും. ഇപ്പോൾ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയിൽ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടിൽ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.

ആഹാരം കഴിക്കാൻ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല. നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല. മകളുടെ മുഖം കാണുമ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നുന്നില്ല. ഞങ്ങൾക്ക് ജീവിക്കാൻ ഒരുപാട് കൊതിയുണ്ട്. ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം. എനിക്കെന്റെ ഭർത്താവിനേയും, എന്റെ മകൾക്ക് അവളുടെ അച്ഛനേയും വേണം. പ്രിയ സഹോദരങ്ങളേ, ഞങ്ങളെ നിങ്ങൾ സഹായിക്കണം. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി ആറന്മുള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.