നടൻ കോട്ടയം നസീറിന് ജന്മദിനാശംസകൾ നേർന്ന് മനോജ് കെ ജയൻ. “പ്രിയപ്പെട്ട കോട്ടയം നസീറിന് ജന്മദിനാശംസകൾ. പടം വരച്ചതിന്റെ ഒരുമ്മ കടമുണ്ടായിരുന്നു. രണ്ടും കൂടി ചേർത്ത് ഇതാ പിടിച്ചോളൂ…എല്ലാ ഐശ്വര്യങ്ങളും നേരുന്നു, ആയുരാരോഗ്യ സൗഖ്യവും,” മനോജ് കെ ജയൻ കുറിക്കുന്നു.

അടുത്തിടെ ‘അനന്തഭദ്ര’ത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച ദിംഗബരൻ എന്ന കഥാപാത്രത്തിന്റെ ഒരു പോർട്രെയ്റ്റ് കോട്ടയം നസീർ വരച്ചിരുന്നു.

 

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan)

“കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ. ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല. ദിഗംബരന്റെ മനോഹരമായ ഈ ഓയിൽ പെയിന്റിംഗ് എന്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരിക്കലും മായില്ല, നന്ദി… സുഹൃത്തേ… ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു. വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട്. ഇത് നസീർ എനിക്ക് തന്ന വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരന്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു, അഭിനന്ദനങ്ങൾ.” ചിത്രം പരിചയപ്പെടുത്തികൊണ്ട് മനോജ് കെ ജയൻ കുറിച്ചതിങ്ങനെ.

നടൻ, മിമിക്രി കലാകാരൻ എന്നീ നിലകളിലെല്ലാം പ്രേക്ഷകലക്ഷങ്ങളുടെ ഇഷ്ടം കവർന്ന കോട്ടയം നസീർ ഇപ്പോൾ വരകളുടെ ലോകത്താണ്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും രാജ്യം സ്തംഭനാവസ്ഥയിലേക്ക് പോയപ്പോഴും പ്രതിസന്ധിഘട്ടത്തെയും പോസിറ്റീവാക്കി മാറ്റി കോട്ടയം നസീർ എന്ന പ്രതിഭ നിറങ്ങളുടെ ലോകത്ത് മുഴുകുകയായിരുന്നു. നൂറുകണക്കിന് ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് കോട്ടയം നസീർ വരച്ചു കൂട്ടിയത്.

മിമിക്രിവേദികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ ഇഷ്ടം കവർന്ന കലാകാരനാണ് കോട്ടയം നസീർ. ‘മിമിക്‌സ് ആക്ഷന്‍ 500’ എന്ന ചിത്രത്തിലൂടെയാണ് നസീർ സിനിമയിലെത്തുന്നത്.

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan)