കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റേയും ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.

ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഗൂഢാലോചനകേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ചോദ്യം ചെയ്യല്‍. ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു.

കേസില്‍ ദിലീപിനേയും വീണ്ടും ചോദ്യംചെയ്യും. ഇതുസംബന്ധിച്ച നോട്ടീസ് ക്രൈംബ്രാഞ്ച് കൈമാറിയിട്ടുണ്ട്. കൂട്ടുപ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവര്‍ക്കും നോട്ടീസ് നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെഫലം വെള്ളിയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ദിലീപിനെ ചോദ്യംചെയ്യുന്നത്.

അനൂപിന് കഴിഞ്ഞ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ എത്തിയില്ല. ബന്ധു മരിച്ചതിനാലാണ് ഹാജരാകാത്തത് എന്നായിരുന്നു മറുപടി. സുരാജിന് തിങ്കളാഴ്ച ഹാജാരാകാനാണ് നോട്ടീസ്. ഇതിന് ശേഷമാകും ദിലീപിനെ ചോദ്യംചെയ്യുക.

അതേസമയം കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചതിനു പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.