നടി അനുഷ്‌ക ഷെട്ടിയും നാഗചൈതന്യയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നാഗാര്‍ജ്ജുന. സാമന്തയ്‌ക്കൊപ്പമുള്ള വിവാഹമോചനത്തിന് ശേഷം നാഗചൈതന്യയുടെ വിവാഹത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

സകരമായാണ് ഈ വിഷയത്തെ കുറിച്ച് ഹൈദരാബാദ് ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നാഗാര്‍ജ്ജുന പ്രതികരിച്ചത്. നാഗചൈതന്യ ആ സമയം ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു.

പുലര്‍ച്ചെ താന്‍ മകനെ വിളിച്ച് ചോദിച്ചു ‘ഇന്നലെ രാത്രി നീയും അനുഷ്‌കയുമാള്ള വിവാഹനിശ്ചയം എന്നോട് പോലും പറയാതെ നടത്തിയത് കഷ്ടമായിപ്പോയി’ എന്ന്. ഇതുകേട്ട് നാഗചൈതന്യ നിര്‍ത്താതെ ചിരിക്കുകയായിരുന്നു എന്നാണ് നാഗാര്‍ജ്ജുന പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇക്കാര്യം അനുഷ്‌കയോടും പറഞ്ഞിരുന്നുവെന്നും അവര്‍ക്കും ചിരിയടക്കാനായില്ലെന്നുമാണ് അഭിമുഖത്തില്‍ അന്ന് നാഗാര്‍ജ്ജുന പറഞ്ഞത്. നാഗാര്‍ജ്ജുനയുടെ നായികയായി നിരവധി സിനിമകളില്‍ അനുഷ്‌ക ഷെട്ടി അഭിനയിച്ചിട്ടുണ്ട്.

സൂപ്പര്‍, ഡോണ്‍, രാഗദ, താണ്ഡവം, ഓം നമോ വെങ്കിടേശായ, കേടി, കിംഗ്, കേടി, സോഗ്ഗഡേ ചിന്നി നയന, ഊപ്പിരി തുടങ്ങിയ സിനിമകളില്‍ നാഗാര്‍ജ്ജുനയ്‌ക്കൊപ്പം അനുഷ്‌ക വേഷമിട്ടിട്ടുണ്ട്. താന്‍ നാഗാര്‍ജ്ജുനയെ ഒരു ഗുരുവായാണ് കാണുന്നതെന്നും അഭിമുഖങ്ങളില്‍ അനുഷ്‌ക പറഞ്ഞിട്ടുണ്ട്.