എണ്‍പതുകളിലെ താരങ്ങള്‍ പ്രമുഖ നടന്‍ ചിരഞ്ജീവിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. അപൂര്‍വ്വ നിമിഷങ്ങളിലൊന്നായിരുന്നു അത്. എല്ലാ വര്‍ഷവും ഈ സുവര്‍ണ്ണനിമിഷം നടക്കാറുണ്ട്. ഇത്തവണ ഒരുപാട് പേരെ ഒന്നിച്ചു കണ്ടു. എന്നാല്‍ തന്നെയാരും വിളിച്ചില്ലെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ പറയുന്നു.

എണ്‍പതുകളിലെ താരങ്ങളുമായി എനിക്ക് വ്യക്തിപരമായി എനിക്ക് യാതൊരു ബന്ധവുമില്ല, ചിലപ്പോള്‍ അത് ഞാനൊരു മോശം നടനും സംവിധായകനും ആയതുകൊണ്ടാകും. അതുകൊണ്ടാകാം അവരുടെ കൂടിച്ചേരലില്‍ എന്നെ വിളിക്കാതിരുന്നത്. എനിക്ക് ദുഃഖമുണ്ട്. പക്ഷേ എന്തുപറയാന്‍. എന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായി. ചിലര്‍ക്ക് നമ്മെ ഇഷ്ടപ്പെടാം, ചിലര്‍ വെറുക്കും. പക്ഷേ ജീവിതം മുന്നോട്ടുപോകുമെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മോഹന്‍ലാല്‍, ജയറാം, ജാക്കി ഷറഫ്, ശരത് കുമാര്‍, പ്രഭു, നാഗാര്‍ജുന, അമല അക്കിനേനി, ശോഭന, സുഹാസിനി, രേവതി, മേനക, ഖുശ്ബു, രാധിക ശരത് കുമാര്‍, രാധ, ലിസി, പാര്‍വതി, ജയപ്രദ, പൂര്‍ണ്ണിമ ഭാഗ്യരാജ്, അംബിക, സുമലത തുടങ്ങിയവര്‍ പങ്കെടുത്തു.