റിയാലിറ്റി ഷോയില്‍ ഒപ്പം പങ്കെടുത്ത പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നു നടനും സംവിധായകനുമായ നിര്‍മ്മാതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്ന രചന എന്ന പെണ്‍കുട്ടിയോടായിരുന്നു കന്നട സംവിധായകന്‍ ഹുച്ച വെങ്കിട്ട വിവാഹഭ്യര്‍ത്ഥ നടത്തിയത്. എന്നാല്‍ രചന അതു നിരസിച്ചു. ആ വിഷമത്തില്‍ വെങ്കിട്ട് ഫിനോല്‍ കുടിക്കുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താന്‍ മരിക്കുകയാണ് എന്നു പറഞ്ഞ് വെങ്കിട്ട് രചനയ്ക്കു എസ് എം എസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ പ്രതികരണം പുറത്തു വന്നു. റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെങ്കിട്ടിന്റെ ജോഡിയാകാമെന്നു ഞാന്‍ സമ്മതിച്ചിരുന്നു. അദ്ദേഹം അത്ര മാന്യമായാണു പെരുമാറിരുന്നത്. എന്നാല്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തെ പ്രണയിച്ചിരുന്നില്ല എന്നു രചന പറയുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയ ആളാണ്‌ ഹുച്ച വെങ്കിട്ട്. പ്രശസ്ത സിനിമ താരം രമ്യയെ  താന്‍ വിവാഹം ചെയ്തിട്ടുണ്ട് എന്ന അവകാശവാദവുമായി ഒരിക്കല്‍ ഇയാള്‍ രംഗത്ത് എത്തിരുന്നു. രമ്യ വെങ്കിട്ടിനെതിരെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.