മലയാള സിനിമയില്‍ വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായ നടനാണ് വിനയ് ഫോര്‍ട്ട്. സമീപകാലത്ത് മെഗാഹിറ്റായ ‘പ്രേമം’ എന്ന സിനിമയിലെ വിമല്‍ സാര്‍ എന്ന കഥാപാത്രം വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ആ ചിത്രത്തില്‍ വിനയ് പറയുന്ന ‘ജാവ സിംപിളാണ്’ എന്ന ഡയലോഗ് വന്‍ ജനപ്രീതിയാണ് നേടിയത്.
പ്രേമത്തിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ച് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നത് തന്‍റെ കൂടെ അഭിനയിച്ച നായികമാരില്‍ വ്യക്തിത്വവും സൌന്ദര്യവുമെല്ലാം ഒത്തിണങ്ങിയ നടി സായ് പല്ലവി ആണെന്നാണ്. പ്രേമത്തിലെ ‘മലരി’നെ അനശ്വരമാക്കിയ നടിയാണ് സായ് പല്ലവി.

“സൗന്ദര്യത്തെക്കാള്‍ കൂടുതല്‍ വ്യക്തിത്വത്തില്‍ ആണ് ഞാന്‍ വിശ്വസിക്കുന്നത്. സ്വന്തം ജീവിതത്തില്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതെല്ലാം ഒരാളുടെ വ്യക്തിത്വം നോക്കിയാണ്. പെരുമാറ്റ ശൈലി അടിസ്ഥാനപ്പെട്ടിരിക്കും ഒരാളോടുള്ള എന്റെ ആകര്‍ഷണം. ഇതെല്ലാം ഒത്തിണങ്ങിയ നടി ആയി തോന്നിയിട്ടുള്ളത് സായ് പല്ലവി ആണ്. മറ്റേതൊരു നടിയില്‍ നിന്നും സായ് പല്ലവിയെ വ്യത്യസ്തമാക്കുന്നത് അവരുടെ ഗ്രേസ്ഫുള്‍നെസ്സും സത്യസന്ധതയുമാണ്” – അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, നിത്യ മേനോന്‍ തുടങ്ങി മലയാളത്തിലെ പല പ്രമുഖ നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള താരമാണ് വിനയ്ഫോര്‍ട്ട്. അന്നാല്‍ അവരേക്കാളൊക്കെ വിനയ് ഫോര്‍ട്ടിനെ ആകര്‍ഷിച്ചത് സായ് പല്ലവിയാണെന്നത് പ്രേക്ഷകരില്‍ കൌതുകമുണര്‍ത്തുന്ന കാര്യമാണ്