മുന്‍ ഭര്‍ത്താവും സംവിധായകനുമായ വിജയ്യുമായി നടി അമല പോള്‍ പിരിയാന്‍ കാരണം നടന്‍ ധനുഷ് ആണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തയോട് പ്രതികരിത്ത് അമല രംഗത്തെത്തി. വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍ അനാവശ്യമാണെന്നും വിവാഹമോചനം തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും അമല പറഞ്ഞു.

എന്റെ വിവാഹമോചനത്തിന് ആരും കാരണക്കാരല്ല. അത് വ്യക്തിപരമായ കാര്യമാണ്. ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷി ആണെന്നും അമല വ്യക്തമാക്കി. രണ്ടാമതൊരു വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നും പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയ ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അമല വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമല പോളിന്റെ വിവാഹബന്ധം തകരാന്‍ കാരണം ധനുഷ് ആണെന്ന് വിജയ്‌യുടെ അച്ഛനും നിര്‍മാതാവുമായ അളകപ്പന്‍ ആരോപിച്ചിരുന്നു. വിവാഹശേഷം അഭിനയിക്കുന്നില്ലെന്നാണ് അമല തീരുമാനിച്ചിരുന്നതെന്നും ധനുഷാണ് തിരികെ വരാന്‍ നിര്‍ബന്ധിച്ചതെന്നുമായിരുന്നു അളകപ്പന്‍ പറഞ്ഞത്. ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല ഒപ്പിട്ടിരുന്നു. ധനുഷിന്റെ നിര്‍ബന്ധപ്രകാരമാണ് അമല അഭിനയിക്കാന്‍ തയ്യാറായതെന്നും അളകപ്പന്‍ പറയുകയുണ്ടായി.