തെന്നിന്ത്യൻ നടി അമല പോളിൻ്റെ അച്ഛൻ പോൾ വര്‍ഗ്ഗീസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നടിയുടെ അച്ഛൻ്റെ വിയോഗ വാര്‍ത്ത പുറത്തറിയുന്നത്. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 61 വയസ്സായിരുന്നു.

നാളെയാണ് അന്ത്യോപചാര കര്‍മ്മ ചടങ്ങുകൾ നടക്കുക. നാളെ മൂന്നു മണിക്കും അഞ്ചു മണിക്കുമിടെ കുറുപ്പംപടി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾ കാത്തോലിക് പള്ളിയിൽ വെച്ച് അന്ത്യോപചാര കര്‍മ്മങ്ങൾ നടക്കുമെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അച്ഛൻ്റെ വിയോഗസമയത്ത് നടി ചെന്നൈയിലായിരുന്നു. നടിയുടെ ഏറ്റവും പുതിയ ചിത്രമായ അധോ അന്ത പറവൈ പോല എന്ന ചിത്രത്തിൻറെ ട്രെയിലര്‍ ലോഞ്ച് ഫങ്ഷനിൽ പങ്കെടുക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവരമറിഞ്ഞ അമല പോൾ ഉടൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അമലയുടെ കുടുംബത്തിനുണ്ടായ നികത്താനാകാത്ത വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി ആരാധകരും സുഹൃത്തുക്കളും സഹതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ അമല പോളിൻ്റെ സിനിമാ കരിയറിൻ്റെ ആദ്യഘട്ടത്തിൽ അച്ഛൻ വലിയ എതിർപ്പായിരുന്നു. എന്നാൽ പിന്നീട് അത് അച്ഛൻ അംഗീകരിച്ചിരുന്നു. സഹോദരൻ അഭിജിത്ത് പോൾ ആദ്യഘട്ടം മുതൽ അമല പോളിന് അഭിനയരംഗത്ത് തുടരാൻ വലിയ പിന്തുണ് നൽകി. പിന്നീട് അഭിജിത്തും അഭിനയരംഗത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നു.