നടിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത കേരള ജനത ഞെട്ടലോടെ കേട്ടപ്പോള്‍ ഇത് എന്നെങ്കിലും ഒരുനാള്‍ സംഭവിക്കുമായിരുന്നു എന്നുറപ്പുളള ചിലര്‍ സിനമാരംഗത്തുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദീലിപും തമ്മിലുളള ദേഷ്യം അത്രത്തോളം വലുതായിരുന്നു. ഇതൊക്കെ വ്യക്തമായി സിനിമാ ലോകത്തുളള പല മുതിര്‍ന്ന നടന്‍മാര്‍ക്കും നേരത്തെ അറിയാമായിരുന്നു എന്നാണു വിവരം.

പക്ഷേ എന്ന് എങ്ങനെ എന്ന കാര്യത്തില്‍ മാത്രമേ അവര്‍ക്ക് സംശയം ഉണ്ടായിരുന്നുളളൂ. പക്ഷേ ആര് ഈ കൃത്യം ചെയ്യുമെന്ന കാര്യത്തെ കുറിച്ച് ഇവരില്‍ ചിലര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അറിയാമായിരുന്നെന്ന വിവരം പോലീസ് ലഭിച്ചതായാണ് സൂചന. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുളള ശത്രുത ഇവര്‍ മറയ്ച്ച് വയ്ക്കാന്‍ കാരണം താരസംഘടന പൊളിയുമോ എന്ന ഭയവും ദിലീപിന് സംഘടനയില്‍ ഉളള സ്വാധീനവുമായിരുന്നു. അതിലുപരി ദിലീപിന് പല പ്രമുഖ നടന്‍മാരുടെയും പല രഹസ്യങ്ങളും അറിയാമായിരുന്നു. ദിലീപ് വാ തുറന്നാല്‍ വിണ്ണിലെ താരങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന പലരും അഴിയ്ക്കുളളില്‍ ആകുമെന്ന കാര്യമോര്‍ത്ത്‌ ഇവരില്‍ ചിലര്‍ വല്ലാതെ ഭയന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതുകൊണ്ട് തന്നെ അയാളെ സംരക്ഷിക്കുകയല്ലാതെ മറിച്ചൊരു വാക്ക് പ്രയോഗിച്ചാല്‍ എല്ലാവരും കുടുങ്ങുമെന്ന ഭയം നടി ആക്രമിക്കപ്പെട്ട ദിവസം മുതല്‍ ദിലീപിനെ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ ഇവര്‍ വ്യക്തമായ തിരക്കഥ തയ്യാറാക്കി.

പക്ഷേ തെളിവുകള്‍ ദിലീപിനെതിരെ ആയതോടെ കാര്യങ്ങള്‍ മൊത്തത്തില്‍ തകിടം മറിഞ്ഞു. പിന്നീട് ദിലീപിനെ അറസ്റ്റ് ചെയ്തതോടെ ആ നടന്‍മാര്‍ മാത്രം ദിലീപിനെതിരെ ഒന്നും പ്രതികിരിച്ചില്ല. പിന്നീട് അവര്‍ പ്രതിഭാഗത്ത് വരാതിരിക്കാന്‍ ശബ്ദിച്ചു. പക്ഷേ കഴിഞ്ഞ ദിവസം ഇടവേള ബാബുവിനെ ചോദ്യം ചെയ്തതിന് ശേഷം കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. അങ്ങനെയെങ്കില്‍ ആ മുതിര്‍ന്ന നടന്‍മാരെ അടക്കം സംശയമുളളവരെ വരും ദിവസങ്ങളില്‍ പോലീസ് ക്ലബ്ബി്ല്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അറസ്റ്റ് അനിവാര്യമെങ്കില്‍ അതു ഉണ്ടായേക്കും എന്നാണു റിപ്പോര്‍ട്ട്.