മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൾസർ സുനിക്കു ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് സുനിക്കു ജാമ്യം അനുവദിച്ചത്. അതേസമയം മറ്റു കേസുകളിൽ റിമാൻഡിൽ കഴിയുന്ന സുനിക്ക് ജയിലിൽ തുടരേണ്ടിവരും. 2011 നവംബറിൽ ജോണി സാഗരിക നിർമിച്ച ഓർക്കൂട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മുതിർന്ന നടിയെ ട്രെമ്പോ ട്രാവലറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. റെയിൽവേ സ്റ്റേഷനിലെത്തിയ നടിയെ ആളുമാറി തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്നു അബദ്ധം പറ്റിയെന്നു മനസിലാക്കിയ സംഘം നടിയെ ഒരു ഹോട്ടലിൽ ഇറക്കിവിട്ടശേഷം മുങ്ങുകയായിരുന്നു.











Leave a Reply