നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണ സംഘത്തിന് അതൃപ്തി. ഹൈക്കോടതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ ഹൈക്കോടതി കേസ് അന്വേഷണത്തെ പറ്റി വിമര്‍ശിച്ചത് വസ്തുകള്‍ അറിയാത്തതിനാലാണ്. കേസ് അന്വേഷണം രണ്ടാഴ്ചക്കുളളില്‍ തീര്‍ക്കുമെന്ന് ഡിജിപി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത് അന്വേഷണ സംഘവുമായി ആലോചിക്കാതെയാണെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്നും ജാമ്യാപേക്ഷ സമര്‍പ്പിക്കില്ല. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം അറിഞ്ഞതിനു ശേഷം മതി ഇനി കോടതിയെ സമീപിക്കല്‍ എന്നാണ് ദിലീപിന്റെ നിലപാടെന്നാണറിയുന്നത്. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാേെണായെന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണം സിനിമാക്കഥ പോലെയാണോയെന്നും ഇത് ആരെയെങ്കിലും തൃപ്തിപെടുത്തുന്നതിന് വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ അറസ്റ്റ് ചെയ്യുകയാണോയെന്ന് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചു. അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ ക്രിമിനല്‍ ചട്ടപ്രകാരമായിരിക്കണം നടപടി. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കേസിലെ ചര്‍ച്ചകള്‍ പരിധി വിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി അറിയിച്ചു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
Leave a Reply