സീരിയല്‍ നടിയും സംഘവും കഞ്ചാവുമായി പിടിയില്‍. ആറു കിലോയോളം വരുന്ന കഞ്ചാവ് കാറിനുള്ളില്‍ വെച്ച് യാത്ര ചെയ്ത മലപ്പുറം കോട്ടപ്പടി സ്വദേശിനി തോല്‍പ്പറമ്പത്ത് സാഹിറ(44)യാണ് പിടിയിലായത്. കോഡൂര്‍ ചെമ്മന്‍കടവ് ചോലക്കല്‍ പാലംപടിയില്‍ മുഹമ്മദ് ഷമീം (23), ഏനിക്കല്‍ വിപിന്‍ദാസ് (35) എന്നിവരും ഇവര്‍ക്കൊപ്പം അറസ്റ്റിലായി.

മൈസൂരുവില്‍ നിന്നും കാറില്‍ കഞ്ചാവുമായി മലപ്പുറത്തേക്ക് വരുന്നതിനിടെ വണ്ടൂരില്‍ വെച്ചാണ് മൂന്നംഗ സംഘത്തെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. നടിയും രണ്ടു യുവാക്കളും ഉള്‍പ്പെട്ട മൂന്നംഗ സംഘം കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് രഹസ്യവിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാളികാവ് എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബരകാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബം എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു കാറില്‍ ഇവര്‍ സഞ്ചരിച്ചത്. ആഡംബരകാറില്‍ സഞ്ചരിക്കുന്നതു കുടുംബമാണെന്നു തെറ്റിദ്ധരിപ്പിക്കാനാണു സ്ത്രീയെ കൂടെ കൂട്ടുന്നതെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ സാഹിറ ഒട്ടേറെ ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

മലപ്പുറത്തെ സീരിയല്‍ ടെലിഫിലിം നടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത ടെലിഫിലിം രംഗത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ പണ്ട് സീരിയല്‍ ലൊക്കേഷനുകളില്‍ കഞ്ചാവ് വിറ്റിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.  ഒട്ടേറെ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള സാഹിറ ഇപ്പോഴും ഈ രംഗത്ത് സജീവമായിരുന്നു. ഇതിനുമുന്‍പും ഇവര്‍ കഞ്ചാവ് കടത്തിയിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്.