കടംകേറി ജീവിതം വഴിമുട്ടിയപ്പോഴാണ് സിനിമയിലേക്ക് തിരിച്ചു വന്നതെന്ന് നടി ചാര്‍മിള. ബുദ്ധിമുട്ടിലായിരിക്കുന്ന സമയത്ത് തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ പിന്തുണ വലിയ ആശ്വാസം തന്നുവെന്ന് നടി വെളിപ്പെടുത്തി. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്ന ചാര്‍മിള. മലയാളം, തമിഴ്, കന്നട തുടങ്ങിയ നിരവധി ഭാഷകളില്‍ നടിയായും സഹനടിയായും വേഷമിട്ടുണ്ട്.

സിനിമയിലേക്കുള്ള തിരിച്ചുവരവിന് പ്രധാന കാരണം കുടുംബത്തിനുണ്ടായിരുന്ന കടബാധ്യതയാണെന്ന് നടി പറയുന്നു. സിനിമയില്‍ ശോഭിച്ചിരുന്ന സമയത്ത് ധാരാളം പണം ലഭിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നുള്ള വരുമാനം ലഭിക്കാതെയായതിന് ശേഷം കൈയ്യിലുണ്ടായിരുന്നതെല്ലാം ഒരോന്നായി നഷ്ടപ്പെട്ടു. വിവാഹ മോചനത്തിന് ശേഷമാണ് സ്വത്തുക്കളെല്ലാം തനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നതെന്നും നടി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെറുതും വലുതുമായ ഏതാണ്ട് 60ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് രോഗിയായ അമ്മ മാത്രമാണ് ഇപ്പോള്‍ കൂട്ടിനുള്ളത്. ദാമ്പത്യജീവിതം തകര്‍ന്നതിന് ശേഷം നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ താരത്തിന് വര്‍ണ്ണാഭമായ ഒരു ജീവിതത്തിന് ഒരു മറുപുറമുണ്ടായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തലില്‍ നിന്ന് ബോധ്യമാകുന്നത്.