വര്‍ഷങ്ങള്‍ക്കുശേഷം സീരിയലിലൂടെ ചാര്‍മിള മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്തിരുന്നു. പിന്നീട് സിനിമയിലേക്കും. ഇതിനിടെ പല അഭിമുഖങ്ങളിലും തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ചാര്‍മിള പങ്കുവെച്ചിരുന്നു. മൂന്നു വിവാഹങ്ങള്‍ ചെയ്ത് ജീവിം തകര്‍ന്ന ചാര്‍മിളയുടെ കഥ വളരെ ദയനീയമായാണ് മലയാളികള്‍ കേട്ടത്. എന്നാല്‍, സിനിമയിലേക്ക് തിരിച്ചുവന്നത് അവര്‍ക്ക് നല്ലൊരു ജീവിതം നല്‍കുമെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാല്‍, വാടക വീട്ടിലായിരുന്നു ചാര്‍മിളയുടെ ജീവിതം. ഒരുപാട് സ്വത്തുക്കളും ആര്‍ഭാട ജീവിതവും നയിച്ചിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തമിഴ്നാട്ടിലെ ഒരു ചെറ്റക്കുടിലിലാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്നും തന്റെ അമ്മയും മകനും ഒപ്പമുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ ജീവിതത്തിലുണ്ടായ മൂന്ന് പ്രണയങ്ങളും അതിന്റെ പരാജയവുമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്നാണ് അവര്‍ പറയുന്നത്. മകന്‍ ഇങ്ങനെയായിരുന്നില്ല ജീവിക്കേണ്ടതെന്നും തന്റെ പിടിപ്പുകേടുകൊണ്ടാണ് അവന്റെ ജീവിതം കൂടി തകര്‍ന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. മകന്റെ സ്‌കൂള്‍ ഫീസ് തമിഴ് നടന്‍ വിശാലിന്റെ കാരുണ്യംകൊണ്ട് മുടങ്ങുന്നില്ലെന്നും മകന് വല്ലപ്പോഴും അവന്റെ അച്ഛന്‍ ഓണ്‍ലൈനായി പിസ ഓര്‍ഡര്‍ ചെയ്ത് കൊടുക്കാറുള്ളതാണ് അവന്റെ സന്തോഷമെന്നും ചാര്‍മിള പറഞ്ഞു.