ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി മലയാള സിനിമയിലേക്കെത്തുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപാത്രമാണ് ഗ്രേസിനെ സിനിമാസ്വാദകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. തമാശ എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. രണ്ട് ചിത്രങ്ങളിലെയും പ്രകടനത്തിന് താരത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ സിനിമാ കൂട്ടായ്മയായ മൂവി സ്ട്രീറ്റ്.

WhatsApp Image 2024-12-09 at 10.15.48 PM

അവാര്‍ഡ് സ്വീകരിച്ച ശേഷം ഗ്രേസ് വേദിയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നത്. ”നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവര്‍ക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാര്‍ഡ്”- ഗ്രേസ് പറഞ്ഞു.സക്കറിയയുടെ ‘ഹലാല്‍ ലവ് സ്റ്റോറി’, അജു നായകനാകുന്ന ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്നീ ചിത്രങ്ങളാണ് ഗ്രേസിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.