കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി എഎംഎംഎ പിൻവലിച്ചു. സംഘടനയുടെ പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയ സാഹചര്യത്തിലാണ് എഎംഎംഎ ഹർജി പിൻവലിക്കുന്നത്. നടിമാരായ രചന നാരായണൻ കുട്ടി, ഹണി റോസ് എന്നിവരാണ് കേസിൽ കക്ഷി ചേരാൻ ആവശ്യപ്പെട്ട് ഹൈക്കോടയിൽ ഹർജി നൽകിയിരുന്നത്. എന്നാൽ, എഎംഎംഎ എക്സിക്യൂട്ടീവ് അംഗങ്ങൾ കേസിൽ കക്ഷിചേരുന്നതിനെ ആക്രമിക്കപ്പട്ട നടി കോടതിയിൽ എതിർത്തു.
താൻ ഇപ്പോൾ സംഘടനയുടെ ഭാഗമല്ലെന്നും കേസ് നടത്താൻ ആരുടേയും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് നടത്തിപ്പിന് 25 വർഷം പരിചയ സമ്പത്തുള്ള അഭിഭാഷകനെ നിയോഗിക്കണമെന്ന് എഎംഎംഎ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം അംഗീകരിക്കരുതെന്ന നിലപാടാണ് സർക്കാരും ആക്രമിക്കപ്പെട്ട നടിയും സ്വീകരിച്ചത്. സ്പെഷൽ പ്രോസിക്യൂട്ടറെ കേസിന്റെ വിചാരണയ്ക്കായി നിയോഗിച്ചത് തന്നോട് ആലോചിച്ചാണെന്നും നടി കോടതിയിൽ വ്യക്തമാക്കി.
അതേസമയം ദിലീപ് പ്രശ്നത്തില്‍ പ്രതിരോധത്തിലായ താര സംഘടന ‘അമ്മ’യ്ക്ക് ഇരുട്ടടിയായി നടി ഹണി റോസിന്റെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല എന്നും ഈ ആവശ്യം പിന്നീടു കൂട്ടിച്ചേര്‍ത്തതാണെന്നും ഹണി റോസ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയാതായി റിപ്പോർട്ട് പുറത്തുവന്നു. അമ്മ എക്സിക്യൂട്ടീവ് അംഗമായ ഹണിയുടെ വെളിപ്പെടുത്തല്‍, പ്രതിച്ഛായ വീണ്ടെടുക്കാനുള്ള സംഘടനയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു നടിമാരായ രചന നാരായണന്‍കുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കിയുള്ള അമ്മയുടെ നീക്കം. എന്നാല്‍, വനിതാ ജഡ്ജിയും തൃശൂരില്‍ വിചാരണക്കോടതിയും വേണമെന്ന ആവശ്യമാണു ഹര്‍ജിയിലെന്നായിരുന്നു അമ്മ ഭാരവാഹികള്‍ തന്നെ ധരിപ്പിച്ചിരുന്നതെന്നും അതുകൊണ്ടാണു ഹര്‍ജിയില്‍ ഒപ്പിട്ടതെന്നും ഹണി റോസ് വ്യക്തമാക്കി.
നടിമാരെ ഹര്‍ജിയുമായി അയച്ചതിനു പിന്നില്‍ ദിലീപാണെന്ന ആരോപണം ശക്തമാണ്. ഹര്‍ജി നല്കിയാല് നടി അനുകൂലമാകുമെന്നു പ്രസിഡന്റടക്കമുള്ള അമ്മ ഭാരവാഹികളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതായും സൂചനയുണ്ട്. അതിനിടെ, കേസ് സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ടു ദിലീപ് നല്കിയ ഹര്‍ജി 16 ലേക്കു മാറ്റി.
Leave a Reply