കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായത് സീരിയൽ ആര്ടിസ്റ്റ് മേഘ്‌ന വിവാഹ ബന്ധം വേർപെടുത്തിയ വാർത്തകൾ. കഷ്ടിച്ച് ഒരു വര്ഷം നീണ്ടുനിന്ന വിവാഹജീവിതം അവസാനിപ്പിച്ച വാർത്തകൾ സോഷ്യൽ മിഡിയയിൽ പല ഗോസിപ്പുകൾക്കും വഴിതെളിച്ചിരുന്നു. താരം വിവാഹ ബന്ധം വേർപ്പെടുത്തിയെന്ന രീതിയിലാണ് വാർത്തകൾ വന്നത്.  ഇതിനെക്കുറിച്ച് മേഘ്‌നയുടെ തുറന്ന് പറച്ചിലുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വിവാഹം കഴിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്ന് മേഘ്‌ന പറഞ്ഞതായി ചില വാര്‍ത്തകള്‍ വന്നിരുന്നു.

ഇത് വ്യാപകമായി വൈറലാവുകയും ചെയ്തു. അത്തരമൊരു വാര്‍ത്ത കണ്ടതോടെ പ്രതികരണം രേഖപ്പെടുത്തി നടി ജീജ സുരേന്ദ്രന്‍ എത്തിയിരിക്കുകയാണ്. ഒരു പോസ്റ്റിന് താഴെ കമന്റിട്ട് കൊണ്ടാണ് ഡോണിനെ തനിക്ക് അറിയാമെന്ന കാര്യം ജീജ വ്യക്തമാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘അബദ്ധം എന്നോ? മനസാക്ഷിയുണ്ടോ കുട്ടിക്ക്. നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം. ഫാമിലി അറിയാം. നാണമില്ലേ അങ്ങനെ പറയാന്‍. നല്ല കുടുംബക്കാര്‍, നല്ല പയ്യന്‍, വല്ലതും വിളിച്ച് പറയുമ്പോള്‍ ഓര്‍ത്തോളൂ ഇതൊക്കെ എന്നെ പോലുള്ളവര്‍ കാണുന്നുണ്ട എന്ന്’. എന്ന് പറഞ്ഞ് കൊണ്ടാണ് ജീജ എത്തിയത്. നേരത്തെ ആദിത്യന്‍ ജയന്‍-അമ്പിളി ദേവി വിവാഹത്തിന് ശേഷം ജീജ പറഞ്ഞ വാക്കുകളും ഇതുപോലെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.