ബാലതാരമായി വന്ന് ഒരുകാലത്ത് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് കാവേരി. സമൃദ്ധമായ മുടിയും നിഷ്‌കളങ്കത നിറഞ്ഞു നിൽക്കുന്ന കണ്ണുകളും, ഇത്തിരി നാണത്തിന്റെ ശോണിമയാർന്ന മുഖവുമായി സിനിമയിലേക്കു കടന്ന നടി കാവേരി മലയാളികള്‍ക്കു സുപരിചിതയാണ്.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായി കാവേരി മാറി.താരത്തിന്റെ വിവാഹമോചന വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

നടനും സംവിധായകനുമായ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്. ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും രണ്ടു പേരുടെയും ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല,

എന്നാൽ ഇപ്പോൾ‌ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ സൂര്യ കിരണിന്റെ വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേർപിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരൺ അഭിമുഖത്തിൽ വെളിപ്പെടുത്തി.‌ അതെ, അവൾ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പക്ഷേ ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറഞ്ഞത്.’–സൂര്യ കിരണ്‍ പറയുന്നു. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം. 2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരായത്. പിന്നീട് ഇവർ വേർപിരിഞ്ഞെന്ന വാർത്തകൾ വന്നെങ്കിലും ഇരുകൂട്ടരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

പുതിയ തെലുങ്ക് ബിഗ് ബോസില്‍ സൂര്യ കിരണും പങ്കെടുത്തിരുന്നു. നാഗാര്‍ജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസണ്‍ 4-ല്‍ നിന്നും ആദ്യവാരത്തില്‍ തന്നെ എലിമിനേറ്റാവുകയായിരുന്നു സൂര്യ കിരണ്‍. ബിഗ് ബോസിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് തുറന്ന് സംസാരിച്ചത്.

വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.വിജയ് സേതുപതി ചിത്രം കറുപ്പനിലാണ് കാവേരി ഒടുവിൽ വേഷമിട്ടത്. ഇപ്പോൾ തെലുങ്ക്- തമിഴ് ദ്വിഭാഷ ചിത്രം സംവിധാനം ചെയ്യുന്നു.