കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ പ്രമുഖനടന്‍ കുടുങ്ങുമെന്ന് ഉറപ്പാകുന്നു. കേസുമായി ബന്ധപെട്ടു ഈ നടനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. നടിയെ അക്രമിച്ച് പകര്‍ത്തിയ വീഡിയോ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടു പോയതും  അവിടെ നിന്ന് നടനിലേയ്ക്ക് അതിന്റെ കോപ്പി എത്തിയ റൂട്ടും പൊലീസിന് വ്യക്തമായി കഴിഞ്ഞു.

കാറിനുള്ളില്‍ വെച്ച് നടി അക്രമിക്കപ്പെടുന്ന  വീഡിയോ മാത്രമാണ് പ്രമുഖന്‍ ആവശ്യപ്പെട്ടിരുന്നത്. അത് അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തില്‍ ഭയപ്പെടുത്താന്‍ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് നടന്‍ കൊടുത്തിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയ്ക്കായി നേരിട്ടും അല്ലാതെയും മൂന്നിലേറെ തവണ സുനിയുമായി നടന്‍ ബന്ധപ്പെട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു കഴിഞ്ഞു എന്നതാണ് ലഭിക്കുന്ന മറ്റൊരു സുപ്രധാനമായ വിവരം. നടിയുടെ വീഡിയോ പ്രമുഖന് എന്ത് ആവശ്യത്തിന് ഉപയോഗിക്കാനാണ് എന്ന് സുനിക്ക് വ്യക്തതയില്ല. ഗൂഢാലോചനയുടെ പിന്നിലെ പ്രമുഖനടന്റെ സാന്നിധ്യവും കൃത്യ നിര്‍വ്വഹണത്തിന്റെ വിവരണവും തനിക്കു ലഭിച്ച തുകയും പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസിനോട് വിവരിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പൊലീസ് തെളിവ് ശേഖരണം നടത്തിവരികയാണ് സൂചനകള്‍ വ്യക്തമാണ്. ജയില്‍ അധികാരികളോടും ജയില്‍ വെല്‍ഫെയര്‍ ഓഫീസറോടും പെട്ടെന്നു പണം ലഭിക്കാന്‍ വേണ്ടിയാണെന്ന് താന്‍ ഈ പ്രവര്‍ത്തനത്തിന് മുതിര്‍ന്നതെന്നും പള്‍സര്‍ സുനി പറഞ്ഞു.

ഈ കേസില്‍ പ്രതിയെന്നു ഏറ്റവുമധികം സംശയിക്കപ്പെടുന്ന പ്രമുഖനടന്‍ അടുത്ത സമയത്തു ഒരു അഭിമുഖത്തില്‍ വാര്‍ത്താമാധ്യമങ്ങളെ പരിഹാസരൂപേണ വിമര്‍ശിക്കുകയും പല പ്രമുഖ മാധ്യമപ്രവര്‍ത്തകരെയും വ്യക്തിപരമായി പേരെടുത്തു ആക്ഷേപിക്കുകയും ചെയ്തിരുന്നു.

Read more.. യുകെ മലയാളി കുടുംബത്തിന് വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക്;  പ്രാർത്ഥന സഹായം അഭ്യർത്ഥിച്ച് ഭർത്താവും സുഹൃത്തുക്കളും..

Also read.. കെമിസ്ട്രി പരീക്ഷയുടെ ഉത്തരപേപ്പറില്‍ സഹോദരഭാര്യയോടുള്ള ലൈംഗികാസക്തിയുടെ വിവരണം; കുട്ടിയ്ക്കെതിരെ എഫ്ഐആര്‍