സമൂഹമാധ്യമത്തിലൂടെ തന്നെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി നമിത പ്രമോദ്. ഇന്‍സ്റ്റാ ഗ്രാം പേജില്‍ നടി പങ്കുവെച്ച ചിത്രത്തിനു താഴെയാണ് പരിഹാസ കമന്റ്‌ എത്തിയത്.

ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ, ഇപ്പോള്‍ പടമൊന്നും ഇല്ല അല്ലേ… എന്ന പരിഹാസകന്റെ  കമന്റിനു ‘ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന്! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം!! വയ്യ അല്ലേ, ഏഹ്..’ എന്നായിരുന്നു താരത്തിന്റെ മറുപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമിതയുടെ മറുപടിക്ക് ആരാധകരെല്ലാം കയ്യടിക്കുകയാണ്. പിന്നാലെ ആരാധകരും ഒപ്പം കൂടി പരിഹാസകനു മറുപടി നല്‍കാന്‍. ഇത് ആദ്യമായല്ല നടിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള അധിക്ഷേപം നടക്കുന്നത്. നടിയുടെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.