ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ താരസുന്ദരി പ്രണിത കാറപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രണിതയും അമ്മയും മാനേജരും സഞ്ചരിച്ച കാറാണ് ഹൈദരാബാദിലെ നല്‍ഗോണ്ട ജില്ലക്കടുത്ത് അപകടത്തില്‍പ്പെട്ടത്.
ഷൂട്ടിങ് സെറ്റിലേക്ക് പോകവെയാണ് അപകടം. കുറുകെ ഒരു ബൈക്ക് വന്നപ്പോള്‍ കാറിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡിന് സമീപത്തേയ്ക്ക് കാര്‍ മറിഞ്ഞു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കാര്‍ പൂര്‍ണമായും തകര്‍ന്നു.
പ്രണിത തന്നെയാണ് അപകട വാര്‍ത്ത ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അപകടത്തില്‍നിന്നും താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും പെട്ടെന്നുണ്ടായ ഞെട്ടലില്‍നിന്നും ഇതുവരെ മോചിതയായിട്ടില്ലെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.