വെള്ളിത്തിരയിലും പുറത്തും ശക്തമായ തീരുമാനങ്ങളും നിലപാടുകളും കൊണ്ട് വ്യത്യസ്തയാണ് നടി രേവതി. താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഭൂതകാലത്തിലും മികച്ച വേഷമായിരുന്നു രേവതിയുടേത്. ഇതിനിടെ തന്റെ വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രേവതി. ഈ സമയത്ത് രേവതിയുടെ ഒരു പഴയകാല അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇഷ്ടമുള്ള ആളെ പ്രണയിച്ച് വിവാഹം ചെയ്തിട്ട് പോലും വിവാഹബന്ധം തകരുകയായിരുന്നെന്ന് രേവതി പറയുന്നു.

സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി രേവതി തന്റെ വിവാഹവും വിവാഹമോചനവും എങ്ങനെയാണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ: ‘ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം, എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. സ്‌നേഹിച്ച ആളെ തന്നെയാണ് കെട്ടിയത്. അമ്മയുടെയും അച്ഛന്റെയും പൂർണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. എന്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാൻ ജീവിക്കില്ല. അത് തീർച്ചയാണ്. അവർ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞാലും ഞാൻ കാത്തിരിക്കുമായിരുന്നു. അങ്ങനെ സുരേഷും ഞാനും കല്യാണം കഴിച്ചു, ഞങ്ങൾക്ക് സുന്ദരമായ ഒരു ജീവിതമായിരുന്നു.’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘പക്ഷേ എപ്പോഴോ ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റില്ലാ എന്ന് രണ്ട് പേർക്കും തോന്നിയപ്പോൾ ആദ്യം പറഞ്ഞത് സുരേഷിന്റെ അമ്മയുടെ അടുത്താണ്. ഞങ്ങൾ അഞ്ചാറ് വർഷം കൂടി അതിനായി ശ്രമിച്ചിരുന്നു, പക്ഷേ വർക്കൗട്ടാകുന്നില്ലെന്ന് മനസിലാക്കിയ ശേഷമാണ് പിരിഞ്ഞത്.’

‘നല്ല സുഹൃത്തുക്കളിൽ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുൻപ് പിരിയുന്നതാണ് നല്ലത്. വിവാഹവും സൌഹൃദവും വേറെയാണ്. അങ്ങനെ ഒന്നിച്ച് ഇനിയും ജീവിക്കണമെന്ന് തോന്നിയില്ല, സ്വയം സത്യസന്ധത പുലർത്തുന്നതല്ലേ നല്ലത് എന്നും താരം ആ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.’