യുവാവിന്റെ ന​ഗ്നചിത്രങ്ങൾ സംവിധായകൻ തനിക്ക് അയച്ചുതന്നെന്ന ആരോപണം നിഷേധിച്ച് നടി രേവതി. രഞ്ജിത്തിനെയും തന്നെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തനിക്ക് അറിയാമെന്ന് രേവതി പറഞ്ഞു.

യുവാവ് പറയുന്നതുപോലെ ഒരു ഫോട്ടോയും തനിക്ക് ലഭിച്ചില്ലെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു താരത്തിൻ്റെ പ്രതികരണം. രഞ്ജിത്ത് ഹോട്ടൽ മുറിയിൽവെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയ യുവാവാണ് തന്റെ ന​ഗ്നദൃശ്യം ഒരു നടിക്ക് സംവിധായകൻ അയച്ചുവെന്ന് വെളിപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് യുവാവ് പറഞ്ഞത്

പ്രൊഡക്ഷൻ കൺട്രോളർ മമ്മൂട്ടിയെ കാണാൻ ആണോ എന്നുചോദിച്ച് ഉള്ളിൽക്കൊണ്ടുപോയി. മമ്മൂട്ടി അഭിനയിക്കുന്നത് കണ്ടുകൊണ്ടിരിക്കുമ്പാൾ എന്താ മമ്മൂട്ടിയെ ഇഷ്ടം എന്ന് സംവിധായകൻ രഞ്ജിത്ത് ചോദിച്ചു. മമ്മൂട്ടിയെ മാത്രമല്ല സാറിനെപോലെ ലെജൻ്റ് ആയ സംവിധായകരേയും ഇഷ്ടമാണ് എന്നും സിനിമയിൽ അഭിനയിക്കാൻ താത്പര്യം ഉണ്ടെന്നും പറഞ്ഞു. ഉടൻ ടിഷ്യൂ പേപ്പറിൽ എഴുതി നമ്പർ തരികയും വിളിക്കരുത് മെസേജ് അയച്ചാൽ മതിയെന്ന് പറയുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്ന് രാത്രി മെസേജ് അയച്ചു. എന്നാണ് ഫ്രീ ആവുക എന്ന് തിരിച്ച് രഞ്ജിത്ത് മറുപടി അയച്ചു. സാറ് പറഞ്ഞാൽ മതി എന്ന് പറഞ്ഞപ്പോൾ ബെം​ഗളൂരുവിൽ വരാൻ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ഞാൻ ബെം​ഗളൂരുവിലെ ഹോട്ടലിൽ ചെന്ന് റിസപ്ഷനിൽ അദ്ദേഹത്തിൻ്റെ പേര് പറഞ്ഞ് കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ രാത്രി 10 മണിക്ക് കാണാൻ പറ്റില്ല എന്ന് പറഞ്ഞു. ഇക്കാര്യം രഞ്ജിത്തിനോട് പറഞ്ഞപ്പോൾ പോവരുത് മുറിയിലേക്ക് വഴി പറഞ്ഞുതരാം എന്ന് പറഞ്ഞു. എന്നിട്ട് ഹോട്ടലിൻ്റെ കോഫീ ഷോപ്പിനുള്ളിലൂടെ സൈഡിൽ ഉള്ള സ്റ്റെയർകേസ് വഴി, എക്സിറ്റ് ഡോർ വഴിയാണ് ഞാൻ കോറിഡോറിൽ എത്തിയത്.

പറഞ്ഞ റൂം നമ്പറിൽ ഞാൻ കയറിയപ്പോൾ അദ്ദേഹം ഉണ്ടായിരുന്നു. കുളിച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞു മദ്യം നൽകി. കൺമഷി തന്ന് കണ്ണിൽ എഴുതാൻ പറഞ്ഞ് കണ്ണെഴുതിയപ്പോൾ കണ്ണ് വളരെ മനോഹരം എന്ന് പറഞ്ഞു. ശാരീരികമായി ചില കാര്യങ്ങൾ പറഞ്ഞു. സിനിമയിൽ വേഷം കിട്ടും എന്ന് കരുതി ഞാൻ അഡ്ജസ്റ്റ് ചെയ്തു. അദ്ദേഹം എന്നെ വളരെ മൃഗീയമായി ഉപയോഗിച്ചു. പല തവണ ഉപയോഗിച്ചു. മദ്യം കഴിച്ചതിനാൽ ഞാൻ അർധബോധാവസ്ഥയിൽ ആയിരുന്നു. ഒരു മലയാള സിനിമാ നടിക്ക് ഫോട്ടോ അയച്ച് ഇഷ്ടമായോ എന്ന് ചോദിച്ചു. എന്നോട് കൂടുതൽ അവസരം കിട്ടും എന്ന് പറഞ്ഞു പല തവണ ഉപയോഗിച്ചു.

എല്ലാം കഴിഞ്ഞ് രാവിലെ എനിക്ക് കുറച്ച് പണം തന്നു. പണം വേണ്ട അവസരം ആണ് വേണ്ടത് എന്ന് പറഞ്ഞപ്പോൾ എല്ലാം ശരിയാക്കാം, തിരക്കാണ് എന്ന് പറഞ്ഞു. പിന്നീട് വിളിച്ചപ്പോൾ എൻ്റെ നമ്പർ ബ്ലോക്ക് ചെയ്തു. ഇത് കടുത്ത മാനസിക പ്രശ്നം ഉണ്ടാക്കിയെന്നും ഇപ്പോഴാണ് തുറന്ന് പറയാൻ ധൈര്യം കിട്ടിയതെന്നും യുവാവ് പറയുന്നു. അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു.