പോക്കറ്റടി കേസില്‍ നടി രൂപ ദത്ത അറസ്റ്റില്‍. കൊല്‍ക്കത്ത രാജ്യാന്തര പുസ്തക മേളയുടെ വേദിയില്‍നിന്നാണ് നടിയെ പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 75,000 രൂപ പോലീസ് കണ്ടെടുത്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച രാത്രിയാണ് നടി പോലീസിന്റെ പിടിയിലായത്. ഒരു സ്ത്രീ ചവറ്റുകുട്ടയിലേക്ക് പേഴ്‌സ് വലിച്ചെറിയുന്നത് പുസ്തക മേളയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ ചോദ്യംചെയ്യുകയും കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് പോക്കറ്റടി നടത്തിയതായി കണ്ടെത്തിയത്. നടിയുടെ ബാഗില്‍നിന്ന് ഒട്ടേറെ പേഴ്‌സുകളും 75,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2020-ല്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരേ വ്യാജ ആരോപണം ഉന്നയിച്ച് രൂപ ദത്ത വിവാദത്തിലായിരുന്നു. അനുരാഗ് കശ്യപ് ഫെയ്‌സ്ബുക്കിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നായിരുന്നു നടിയുടെ ആരോപണം. സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും നടി പങ്കുവെച്ചിരുന്നു. എന്നാല്‍ അനുരാഗ് എന്ന പേരുള്ള മറ്റൊരാളാണ് നടിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.